ജറുസലേം; ഗാസയിലെ ഇസ്രയേൽ കടന്നാക്രമണം അവസാനഘട്ടത്തിലെത്തിയെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അടുത്ത ലക്ഷ്യം ലബനനാണെന്നും ഭീഷണിമുഴക്കി. ഹമാസിനെതിരായ നീക്കം അവസാനിപ്പിച്ച ഉടൻ ഹിസ്‌ബുള്ളയെ നേരിടാൻ വടക്കൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്നും പറഞ്ഞു.
മധ്യപൗരസ്ത്യദേശത്തേക്ക് യുദ്ധം വ്യാപിക്കരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെയും ലോകരാഷ്ട്രങ്ങളുടെയും അഭ്യർഥനകൾ വകവയ്ക്കാതെയാണ് ഇസ്രയേൽ നീക്കം.റാഫയിൽനിന്ന് ഭൂരിഭാഗം സൈനികരെയും പിൻവലിച്ച് ലബനനുനേർക്ക് നീക്കാനാണ് ഇസ്രയേലിന്റെ നീക്കം. പലയിടങ്ങളിൽ ഒരേസമയം ആക്രമണം നടത്താൻ ഇസ്രയേൽ സജ്ജമാണെന്നും നെതന്യാഹു പറയുന്നു.