Tuesday, December 24, 2024
Homeകേരളംകാന്തപുരം മതത്തെ ഉപയോഗിച്ചത് സമൂഹത്തിന്റെ ഉന്നമനത്തിന്‌: മുഖ്യമന്ത്രി.

കാന്തപുരം മതത്തെ ഉപയോഗിച്ചത് സമൂഹത്തിന്റെ ഉന്നമനത്തിന്‌: മുഖ്യമന്ത്രി.

തിരുവനന്തപുരം; മതത്തെ സമൂഹത്തിന്റെ ഉയർച്ചയ്ക്കും സംഹാരത്തിനും ഉപയോഗിക്കാമെന്നിരിക്കെ മതത്തെ സമൂഹത്തിന്റെ സമുദ്ധാരണത്തിന് ഉപയോഗിക്കാനാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കാന്തപുരത്തിന്റെ ആത്മകഥ ‘വിശ്വാസപൂർവം’ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. യഥാർഥ മതമൂല്യങ്ങളെ വിശ്വാസികൾക്ക് പകർന്ന് നൽകിയ നേതാവാണ് കാന്തപുരം. സ്ഥാപിത താൽപ്പര്യങ്ങൾക്കുവേണ്ടി വികസനത്തെ എതിർക്കുന്ന ഘട്ടത്തിൽ വികസനത്തിന് പ്രാമുഖ്യം നൽകണമെന്നാണ് ജീവിതകഥ പറഞ്ഞുവയ്ക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിന്റെ ദോഷം അനുഭവിക്കുന്ന കാലമാണിത്‌. കേരളത്തിന് യോജിക്കാനും വിയോജിക്കാനും കഴിയുന്നൊരു മണ്ഡലമുണ്ട്. അത് തകർക്കുന്ന സാഹചര്യവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം കൃത്യമായ നിലപാടെടുത്ത വ്യക്തിയാണ് കാന്തപുരമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതമാണ് പുസ്‌കത്തിലൂടെ എഴുതിവച്ചതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മറുപടി പറഞ്ഞു. ഭാവി സമൂഹത്തിന്‌ ഗുണകരമാകുന്ന കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. എഴുതിയതിൽ വല്ല വിശദീകരണവും ആവശ്യം വരുമ്പോൾ അത് തർക്കവിതർക്കങ്ങൾക്ക്‌ ഇടയാക്കാത്ത വിധം ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ എംപി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷനായി. മന്ത്രി പി രാജീവ്, എംഎൽഎമാരായ ലിന്റോ ജോസഫ്, കെ എം സച്ചിൻ ദേവ്, പി വി അൻവർ, പി ടി എ റഹീം, അഹമ്മദ് ദേവർകോവിൽ, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments