വാഷിംങ്‌ടൺ: ചരക്ക് കപ്പലിടിച്ച് തകർന്ന ബാൾട്ടിമോർ നഗരത്തിലെ ഫ്രാൻസിസ് സ്കോട്ട് കീ ആർച്ച് പാലം 11 ആഴ്‌ചയ്‌ക്കുശേഷം പണി പൂർത്തിയാ ക്കി തുറന്നു. മാർച്ച് 26ന് സിംഗപ്പുർ കമ്പനിക്കുകീഴിലെ സിനേർജി മറൈൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദാലി കപ്പൽ ഇടിച്ച് പാലത്തിന്റെ ഭൂരിഭാഗവും തകർന്നിരുന്നു.
പാലം വീണ്ടും തുറക്കുന്നതോടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും വാണിജ്യവ്യാപാരം പുനരാരംഭിക്കാനും സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.