കൊച്ചി: ശബരിമല ദര്‍ശത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുവയസ്സുകാരി നല്‍കിയ ഹർജി ഹൈക്കോടതി തളളി. ശബരിമല സ്ത്രീ പ്രവേശനം സുപ്രിംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ബെംഗളൂരു നോര്‍ത്ത് സ്വദേശിയായ പത്തുവയസ്സുകാരി സമര്‍പ്പിച്ച ഹർജി, ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, വി ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.
തനിക്ക് ആര്‍ത്തവം ആരംഭിച്ചില്ലെന്നും അതിനാല്‍ പ്രായപരിധി പരിഗണിക്കാതെ മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. മണ്ഡലകാലം കഴിഞ്ഞതിനാല്‍ മാസപൂജ സമയത്ത് തീര്‍ഥാടനത്തിന് അനുമതി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിക്കണമെന്ന് ഹർജിക്കാരി പിന്നീട് കോടതിയില്‍ ആവശ്യപ്പെട്ടു.
10 വയസ്സിനു മുന്‍പ് ശബരിമലയില്‍ എത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, കോവിഡും തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പിതാവിന്റെ അനാരോ?ഗ്യവും കാരണം തീര്‍ഥാടനം വൈകി. തീര്‍ഥാടനത്തിനായി 2023 നവംബര്‍ 22ന് പിതാവ് ഓണ്‍ലൈനിലൂടെ അപേക്ഷിച്ചിരുന്നു. എന്നാല്‍, ഉയര്‍ന്ന പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടികാട്ടി അപേക്ഷ നിരസിച്ചു. ആര്‍ത്തവം ആരംഭിക്കാത്തതിനാല്‍ ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയും’,ഹർജിക്കാരി കോടതിയില്‍ വാദിച്ചു.എന്നാല്‍, 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രദര്‍ശനം പാടില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാടില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 2023 നവംബര്‍ 27ന് ഫയല്‍ചെയ്ത ഹരജിയില്‍ 2024 ഏപ്രില്‍ എട്ടിന് കോടതി വാദം കേട്ടിരുന്നു.