ന്യൂഡൽഹി: ഇന്ത്യയിലെ മിടുക്കരായ യുവത്വവും സ്ഥിരതയുള്ള ജനാധിപത്യ ഭരണവും എല്ലാവര്ക്കും സുരക്ഷിത വ്യവസായ അന്തരീക്ഷം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയം നേടിയ പ്രധാനമന്ത്രിയെ പ്രശംസിച്ച് വ്യവസായി ഇലോണ്‍ മസ്ക് പങ്കുവെച്ച എക്സ് പോസ്റ്റിന് മറുപടിയായാണ്. അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ കമ്പനികള്‍ താമസിയാതെ ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണെന്നും മസ്ക് പറഞ്ഞു.
അഭിനന്ദനത്തിന് നന്ദിയറിയിച്ച മോദി. മികവുറ്റ ഇന്ത്യന്‍ യുവത്വം, ജനസംഖ്യ, പ്രവചിക്കാവുന്ന നയങ്ങള്‍, സുസ്ഥിരമായ ജനാധിപത്യ രാഷ്ട്രീയം എന്നിവ ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും വ്യവസായ അന്തരീക്ഷം പ്രദാനം ചെയ്യുന്നത് തുടരുമെന്ന് പറഞ്ഞു.
ഇന്ത്യയില്‍ ടെസ് ലയുടെയും മസ്കിന്റെ മറ്റ് സ്ഥാപനങ്ങളുടെയും വന്‍ നിക്ഷേപങ്ങള്‍ താമസിയാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി മസ്ക് ഇന്ത്യാ സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ്. ഏപ്രില്‍ 21, 22 തീയ്യതികളില്‍ മസ്ക് പ്രധാനമന്ത്രിയെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മസ്ക് അത് മാറ്റിവെക്കുകയായിരുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കാലമായതുകൊണ്ടായിരിക്കാം അതെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്നും മസ്ക് അറിയിച്ചിരുന്നു.
2023 ജൂണില്‍ മസ്കും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഇന്ത്യയില്‍ വ്യവസായം ആരംഭിക്കാമെന്ന പ്രതീക്ഷ മസ്ക് പങ്കുവെച്ചിരുന്നു. ടെസ് ലയുടെ ഫാക്ടറിയും, സ്റ്റാര്‍ലിങ്ക് സേവനവും
ഇന്ത്യയില്‍ ആരംഭിക്കാനാണ് സാധ്യത.