Monday, November 25, 2024
Homeകേരളംകരിപ്പൂരും കണ്ണൂരും നെടുമ്പാശ്ശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി.

കരിപ്പൂരും കണ്ണൂരും നെടുമ്പാശ്ശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി.

കണ്ണൂർ : സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകൾ ഇന്നും മുടങ്ങി. കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച്റദ്ദാക്കി. സർവീസുകൾ ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്.  റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ,ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ദമാം,മസ്കറ്റ് സർവീസുകൾ പുറപ്പെട്ടിരുന്നു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ രാവിലെ പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി.

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം പ്രവാസികൾക്ക് അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മാനേജമെന്റും ജീവനക്കാരുടെ സംഘടനയും തമ്മിൽ ദില്ലിയിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments