കൽപ്പറ്റ: വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽവീണ കടുവയെ പുറത്തെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളിൽ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്.
കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി വെച്ചാണ് കൂട്ടിലാക്കിയത്. വെറ്ററിനറി ഡോക്ടർ അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നൽകിയത്.
കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിൽ ബുധനാഴ്ച രാവിലെയാണ് കടുവയെ കണ്ടത്. ചൊവ്വാഴ്ച രാത്രിയോടെയാവാം കടുവ വീണതെന്നാണ് നിഗമനം.