Sunday, November 24, 2024
Homeഅമേരിക്കനാലു വർഷ ബിരുദ പഠനം കേരളത്തിൽ ആരംഭിക്കുന്നു

നാലു വർഷ ബിരുദ പഠനം കേരളത്തിൽ ആരംഭിക്കുന്നു

ജോസ് കാടാപുറം

കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന ഗവേഷണത്തിന് ഊന്നൽ നൽകുന്ന , ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം കൂടെ ഓണേഴ്‌സ് ബിരുദം എന്നിവ ആരഭിക്കുന്നതോടെ മാസ്റ്റേഴ്സ് പിന്നീട് ഒരു വർഷം മതിയാകും … മാത്രമല്ല വിദേശ രാജ്യങ്ങളിലെ അമേരിക്ക ഉൾപ്പെടെ ബിരുദ പഠനത്തിൽ ലഭിക്കുന്ന 120 ക്രെഡിറ്റ് കേരളത്തിൽ നിന്ന്ആരംഭിക്കുന്ന 4 വർഷ ബിരുദം ലഭിക്കുന്നവർക് ലഭിക്കും മുൻപ് കേരളത്തിൽ 3 വർഷ ഡിഗ്രി കോഴ്സ് കഴിഞ്ഞവർക്ക് 90 ക്രെഡിറ്റ് സ്കോറേ കിട്ടുകയുള്ളായിരുന്നു അതുകൊണ്ടു അമേരിക്കയിൽ എത്തുന്ന സ്‌റ്റുഡന്റിനു പിന്നെയും യൂസിലെ ബിരു ദം കിട്ടാൻ യൂണിവേഴ്സിറ്റികളിൽ നിന്ന് വീണ്ടും 30 ക്രെഡിറ്റ് കൂടി എടുക്കേണ്ടതുണ്ട്‌ ..ഒരു പക്ഷെ കേരളത്തിലെ സർവ്വകലാശാലകളിൽ നിന്ന് ബിരുദം എടുക്കുന്നവർക് വിദേശത്തു പഠനത്തിനോ ജോലിക്കോ എത്തുന്നവർക്ക് വലിയ ഒരു നേട്ടമായി ഇത് മാറും ,,,കരിയർ വികസനത്തിനും അഭിരുചിക്കും അനുസരിച്ചുള്ള കോഴ്‌സുകൾ പഠി ക്കാം ,ശാസ്ത്രത്തിനൊപ്പം സാഹിത്യവും സംഗീതവും പഠിക്കാം .. കലാലയ പഠനത്തിനൊപ്പം ഓൺലൈൻ ആയും കോഴ്‌സുകൾ പഠിക്കാം .. ഓണേഴ്‌സ്‌ പഠനത്തിൽ ഐച്ഛിക വിഷയത്തിൽ മേജർ എടുക്കുന്ന വിഷത്തിൽ അദ്വാൻസ് ലെവൽ പരിശീലനം നേടാം ഓണേഴ്‌സ്‌ പഠനം പൂർത്തിയാകുന്നവർക് പിജി പഠനം ഒരുവർഷം മതിയെന്നുള്ളത് വലിയ നേട്ടമാകും വിദ്യാർത്ഥികൾക്ക് .. ഓണേഴ്‌സ്‌ വിത്തു റിസേർച് പൂർത്തിയാക്കിയാൽ നേരിട്ട് പി എച് ഡി പ്രവേശനം ലഭിക്കും അറിവിനും സ്കില്ലിനും അഭിരുചിക്കും തുല്യ പ്രാധാന്യം ലഭിക്കും ക്യാമ്പസ് പഠനത്തോടപ്പം മറ്റു യൂണിവേഴ്സിറ്റിയുടെ കോഴ്സുകളും ചെയ്യാം ..പഠനത്തിൽ ബ്രേക്ക് എടുക്കുന്നവർക് പിന്നീട് വന്നു പഠനം തുടരാവുന്നതാണ് ,..പഠനത്തിനടയിൽ യൂണിവേഴ്സിറ്റികൾ മാറാൻ അവസരം ഉണ്ടാകും മിടുക്കരായ വിദ്യാർത്ഥികൾ വേഗത്തിൽ പഠനം പൂർത്തിയാകാൻ N -1 സെമസ്റ്റർ സംവിധാനം ഉണ്ടാകും.പ്രായോഗിക പഠനത്തിന് ഊന്നൽ നൽകുന്ന കോഴ്സുകൾ ആകുമ്പോൾ സ്‌കിൽ നേടി മിടുക്കാരാകാം ..മുഴുവൻ കുട്ടികൾക്കും ഒരു സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ് /പ്രൊജക്റ്റ് വൊക്കേഷൻ ട്രെയിനിങ് ലഭിക്കും നാലു വർഷത്തെ കോഴ്‌സുകളിൽ ..പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വരെ ഒറ്റ ഓൺലൈൻ പോർട്ടലിൽ ലഭിക്കും ഓരോ വിദ്യാർത്ഥിക്കും യൂണിക്‌ സ്റ്റുഡന്റ് ഐ ഡി ലഭിക്കും ..പാരികശ അറിയിപ്പ് മുതൽ റിസൾട്ട് വരെ ഓൺലൈൻ പോർട്ടലിൽ ലഭിക്കും സെര്ടിഫിക്കറ്റുകൾക് ഡിജിറ്റൽ ലോക്കർ സൗകര്യം ഉണ്ടായിരിക്കും .. അങ്ങനെ യൂണിവേഴ്സിറ്റി പഠനം ഓരോ വിദ്യാർത്ഥിക്കും കിട്ടേണ്ട സേവനങ്ങൾ വിരൽ തുമ്പിൽ ലഭിക്കും ..കേരളത്തിലെ സർവകലാശാലക്കിളിൽ പുതിയ ചുവടു വായ്പയി 4 വർഷ ബിരുദ കോഴ്‌സുകൾ മാറും ..
ഈ മാറ്റങ്ങൾക്കൊപ്പം നാഷണൽ അസസ്മെന്റ് അൻഡ്‌ അക്രെഡിറ്റേഷൻ കൗൺസിൽ – നാക് – റാങ്കിങ്ങിൽ 3.61 ഗ്രേഡോടെയയാണ് എംജി സർവ്വകലാശാല സുവർണ്ണകിരീടം ലഭിച്ചു..
——————————————-

മഹാത്മാഗാന്ധി സർവ്വകലാശാലയും എ ഡബിൾ പ്ലസിൻ്റെ സുവർണ്ണ ത്തിളക്കത്തിലെത്തിയിരിക്കുന്നു.. നേരത്തെ കേരള സർവ്വകലാശാല നേടിയ ദേശീയബഹുമതി കേരളത്തിലെ രണ്ടാമതൊരു സർവ്വകലാശാലയ്ക്കു കൂടി സ്വന്തം! സന്തോഷവും ഒപ്പം അഭിമാനവും! നാഷണൽ അസസ്മെന്റ് അൻഡ്‌ അക്രെഡിറ്റേഷൻ കൗൺസിൽ – നാക് – റാങ്കിങ്ങിൽ 3.61 ഗ്രേഡോടെയയാണ് എംജി സർവ്വകലാശാല സുവർണ്ണകിരീടമണിഞ്ഞിരിക്കുന്നത്. കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവ്വകലാശാലകൾ നേടിയ എ പ്ലസും കേരള സർവ്വകലാശാല നേടിയ എ ഡബിൾ പ്ലസും നെഞ്ചേറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പ് സൃഷ്ടിച്ച മികവിൻ്റെ ജൈത്രയാത്രയിലേക്കാണ് എംജിയും കുതിച്ചുയർന്നെത്തിയിരിക്കുന്നത്. കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസമേഖല മൗലികമായ പരിഷ്കാരങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തോടെയുള്ള ഇടപെടലുകളിലൂടെയും ലോകസമക്ഷം മറ്റൊരു ‘കേരള മോഡൽ’ പണിതുയർത്തുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ മാതൃകയാണ് എംജി നേടിയ എ++. കേരള സർവ്വകലാശാലയ്ക്കു പിന്നാലെ രണ്ടാമതൊരു സർവ്വകലാശാലകൂടി കൊച്ചുകേരളത്തിൽ നിന്ന് ഇതേ ദേശീയ സുവർണ്ണാംഗീകാരത്തിലേക്ക് കുതിക്കുന്നതിനു പിന്നിൽ എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയും മുൻഗണനയുമാണെന്നത് ഇന്ന് കേരളമാകെ അംഗീകരിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യ വിപുലീകരണത്തിന്റെ മേഖലയിലും അക്കാദമിക് മികവ് വർദ്ധിപ്പിക്കുന്നതിലും ഉൾപ്പെടെ എല്ലാ തലങ്ങളിലും സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും എത്രയും കാര്യക്ഷമമായ ഇടപെടലുകളാണ് ഈ വർഷങ്ങളിൽ നടത്തിയിട്ടുള്ളത്. കേരള സർവ്വകലാശാലയിലും എംജി സർവ്വകലാശാലയിലുമെല്ലാം സെൻട്രലൈസ്ഡ് ലാബ് സൗകര്യങ്ങൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതായി ഉയർന്നതും, ഏറ്റവും മികച്ച ഫാക്കൽറ്റി സൗകര്യവും മൗലികവും സാമൂഹ്യോന്മുഖവുമായ ഗവേഷണ പ്രവർത്തനങ്ങളും, മികച്ച ഗുണമേന്മയുള്ള പ്രബന്ധങ്ങളും, ആർജ്ജിച്ച പേറ്റന്റുകളും ഒക്കെ ചേർന്നാണ് കേരളത്തിനായി എംജി സ്വന്തമാക്കിയിരിക്കുന്ന ചരിത്ര പുരസ്കാരം. നേരത്തെ, ടൈംസ് റാങ്കിംഗിൽ അഞ്ഞൂറ് ബാൻഡ് വിഡ്ത്തിൽ ഇടം പിടിക്കാനും എം ജിയ്ക്ക് കഴിഞ്ഞിരുന്നു..
ചുരുക്കത്തിൽ പുതിയ ബിരുദസംവിധാനമടക്കം കരിക്കുലം പരിഷ്കരണത്തിൻ്റെയും വിദ്യാർത്ഥികേന്ദ്രിത നടപടികളുടെയും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ഇനി വരുന്ന അക്കാദമിക വർഷത്തിൽ നാം. കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ലോകാകർഷകത്വമുള്ള ഹബ്ബാക്കി മാറ്റാൻ പോകുന്നു എന്നതാണ് കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന മാറ്റം ..

ജോസ് കാടാപുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments