കോന്നി :കുംഭപ്പാട്ടിന്റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്റെ ആറാമത് അനുസ്മരണം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു.
ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന് അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ കൂടിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ.
കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ കല്ലേലി തുടങ്ങിയവർ അനുസ്മരണ സന്ദേശം കൈമാറി. വിശേഷാൽ പൂജകൾക്ക് കാവ് മുഖ്യഊരാളി ഭാസ്കരൻ നേതൃത്വം നൽകി.