Wednesday, December 25, 2024
HomeUncategorizedക്രിസ്തുമസ് രാവ് (കവിത) ✍ശ്രീ മിഥില

ക്രിസ്തുമസ് രാവ് (കവിത) ✍ശ്രീ മിഥില

ശ്രീ മിഥില

അമ്മതൻഗന്ധമാണവിടെല്ലാമെന്നുണ്ണി
അച്ഛന്റെ കാതിൽ പറഞ്ഞു മെല്ലെ
തൂത്തുംതുടച്ചുംതണുത്തൊരാ ജീവിതം
തൂവലുപോലെ പറന്നുയർന്നു

ഉണ്ണിയ്ക്കുരുട്ടിയ ചോറുരുളയന്ന്
ഉണ്ണാതുണങ്ങിയുറച്ചുപോയി
അമ്മയുമുണ്ണിയുമിന്നലെയന്തിക്ക്
പുൽക്കൂടൊരുക്കിച്ചമച്ചതാണ്

നക്ഷത്രം തൂക്കുവാനമ്മയെണീൽക്കാ-
ത്തതെന്തെന്നുമുണ്ണിയറിഞ്ഞതില്ല
അയയിലെ,കഴുകാത്ത
പുടവയിലുണ്ണിതൻ
കണ്ണീർക്കണങ്ങൾ
നനഞ്ഞുണങ്ങി

പൊടികൾനിറഞ്ഞ ജനൽപാളിയാ
ദുഃഖം
പുലരുവോളംവരെ കരഞ്ഞുതീർത്തു
അടുക്കളയിലടുക്കാത്ത പാത്രങ്ങൾ
അടുപ്പിനോടക്കഥയും പറഞ്ഞു
അലമാരയ്ക്കുള്ളിലടുക്കിയ സാരികൾ
വിധിയെപ്പഴിച്ചുവീർപ്പുമുട്ടി

ഉണ്ണിയോടെന്തുപറയുമെന്നറിയാതെ
ഉണ്ണീടെയച്ഛൻ നിശബ്ദനായി
ക്രിസ്തുമസ് രാവിന്റെ
ആഘോഷവേളയിൽ
കണ്ണുനീർമുത്തുകൾ ചിതറിവീണു

ശ്രീ മിഥില

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments