Thursday, November 21, 2024
Homeയാത്രമൈസൂർ - കൂർഗ് കേരളം യാത്രാ വിശേഷങ്ങൾ - (29) കേരളം - തമിഴ്നാട്...

മൈസൂർ – കൂർഗ് കേരളം യാത്രാ വിശേഷങ്ങൾ – (29) കേരളം – തമിഴ്നാട് ബോർഡർ

റിറ്റ ഡൽഹി
കേരളം – തമിഴ്നാട് ബോർഡർ – മൂന്നാർ

മൂന്നാറിൽനിന്ന് 36 കി.മീ ദൂരെയായിട്ടാണ് കേരളത്തിന്റെ അതിർത്തിക്കടുത്തുള്ള തമിഴ്‌നാട്.

 ‘ബോർഡർ ‘ എന്നു പറയുമ്പോൾ പ്രത്യേകിച്ച് ഇന്ത്യാ -പാകിസ്ഥാൻ  ബോർഡറായ ’‘വാഗ ബോർഡർ പരേഡ് ‘ കണ്ടിട്ടുള്ളവർക്ക്  മനസ്സിനുള്ളിലൊരുആകെ  ആവേശം ! പക്ഷെ എന്തിന്?

“നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. (മർക്കോസ് 12 : 31) എന്ന മട്ടിലാണ് കേരളവും തമിഴ് നാടും.

കേരളത്തിന്റെ വശത്ത് 3 കട്ടിയുള്ള വരകൾ വരച്ചാണ് അതിർത്തി തിരിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ചായക്കടയിൽനിന്ന് ചായയും പരിപ്പ് വടയും  കഴിച്ച് തമിഴ്‌നാട്ടുകാരോട് ഞങ്ങളുടെ ആദരവ് കാണിച്ചു. കടയുടെ മുൻപിൽ ഓരോ  കുട്ട നിറയെ പരിപ്പ് വടയും ബോണ്ടയും ഉണ്ടാക്കി വെച്ചിരിക്കുന്നു. ഓരോന്നിനും 5 രൂപയാണ് വില. പൈസ കൊടുക്കുന്നവർക്ക് പത്രക്കടലാസ്സിൽ പൊതിഞ്ഞ് തരുന്ന ഭക്ഷണം. കൈയ്യിൽ gloves ഇല്ലാതെ tissue പേപ്പറിൽ പൊതിഞ്ഞ് തരാത്ത ആ പരിപ്പ് വട കഴിക്കാൻ  സഞ്ചാരികളില്‍ പല “വിദേശികളായ” ദേശി കുട്ടികള്‍ക്ക് മടി. അഞ്ചോ – പത്തോ വര്‍ഷത്തിനു മുന്പ് നമ്മളും ഇങ്ങനെയൊക്കെയായിരുന്നില്ലേ! എന്തായാലും തമിഴ്നാട്ടുകാരുടെ ലാളിത്യം എനിക്കിഷ്ടമായി.

അവിടത്തെ view point യിൽ നിന്ന് തേനി ജില്ലയിലെ ‘ബോഡിമെട്ടു’ മൊത്തം വീക്ഷിച്ചു. ഫോട്ടോ എടുക്കുന്ന പതിവും തെറ്റിച്ചില്ല.മധുരയിൽനിന്ന് കൊച്ചിയിലേക്ക് പോകുന്ന ദേശീയ പാതയാണത് അതുകൊണ്ട് തന്നെ ചായക്കടയിലും view point ലും മലയാളികൾ ധാരാളം. തമിഴ്‌നാട്ടിലെ ഏലം  വളർത്തുന്ന  പ്രധാന പ്രദേശമാണ്.

 തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നവർക്ക് ഒരു കുന്നിൽനിന്ന് മറ്റൊരു കുന്നിലേക്ക് പോകാനായിട്ടാണ് ‘ഹാങ്ങിങ് ബ്രിഡ്ജ്’ഉണ്ടാക്കിയിരിക്കുന്നത്.ഒറ്റ നോട്ടത്തിൽ  തേയിലത്തോട്ടങ്ങൾ കണ്ണെത്താത്ത ദൂരം  പരന്ന് കിടക്കുകയാണെങ്കിലും  അതിനിടയിലൂടെ ഒരാൾക്ക് നടന്ന്  പോകാനുള്ള പാതയുണ്ട്. പൊതുവെ  തേയില ചെടിയുടെ തളിരിലകൾ പറിക്കുന്നതിനും ചെടികൾക്കിടയിലെ കളകൾ നീക്കം ചെയ്യുക വളമിടുക ……അങ്ങനെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ജോലികളാണിതിന്റെ പിന്നിലുള്ളത്. അതിനൊക്കെയായിട്ടാണ് ഈ പാത.

ഓരോ തേയില ചെടിയും 100 -150 വർഷം ആദായം തരുന്നതാണ്.അധികം സൂര്യപ്രകാശം ആവശ്യമില്ലാത്തതിനാൽ ഇടയ്ക്ക് തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കാറുണ്ട്. ഗൈഡ് അല്ലെങ്കിൽ ഡ്രൈവറിൽനിന്ന് തേയിലയെ കുറിച്ചുള്ള  കേട്ട ചെറിയ വിവരങ്ങൾ രസകരമായി തോന്നി. ജീവശ്വാസം പോലെ ചായയെ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ പലരും ഒരു പക്ഷെ ഊതി കുടിക്കുമ്പോൾ ചായ നമ്മളോട് പറയാത്തവ.തൂക്കുപാലത്തിനടുത്ത് എത്തി തിരിഞ്ഞ് നോക്കിയപ്പോൾ, ഏതോ പ്രിയദർശന്റെ സിനിമയിലെ പാട്ട് സീനുകളിലെ പ്രകൃതി ദൃശ്യം. തൂക്കുപാലത്തിന്റെ അവസ്ഥ ശോചനീയമായിതിനാൽ പാട്ട് സീനുകൾ അനുകരിക്കാനൊന്നും പോയില്ല. രണ്ടു- മൂന്ന് ഫോട്ടോകളിൽ ഒതുക്കി.

വിവിധ തരത്തിലുള്ള ഔഷധസസ്യങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ പലതരത്തിലുള്ള മരങ്ങൾ  ഇതൊക്കയാണ് പ്രധാനമായും സ്‌പൈസ് ഗാർഡനിലുള്ളത്. അതിനെകുറിച്ചെല്ലാം പറഞ്ഞ് തരാനായിട്ട് അരമണിക്കൂറിന്റെ ടൂർ ഉണ്ട്. അതിനായിട്ട് 50 രൂപ  ഒരാളിൽ നിന്ന് ഫീസ് ആയിട്ട് മേടിക്കുന്നുണ്ട്. ഇംഗ്ലീഷ് / ഹിന്ദി / മലയാളം ഏത് ഭാഷയിലും വിവരിച്ച് തരാൻ റെഡിയാണവർ ഏലം, കുരുമുളക്. കറുവപ്പട്ട, കുറുന്തോട്ടി, കാപ്പി ……അങ്ങെനെ കണ്ടിട്ടുള്ളതും അല്ലാത്തതുമായ ചെടികൾ ധാരാളം.  അതിൽ ഇൻസുലിൻ ഉണ്ടാക്കുന്ന ഇലകൾ, റോബസ്റ്റ കോഫി…യൊക്കെ പുതുമയുള്ളതായിരുന്നു. രുദ്രാക്ഷത്തെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.ഒരേ മുഖം രണ്ടു മുഖമുള്ളവ. അത്തരത്തിലുള്ള രുദ്രാക്ഷ മരങ്ങളിൽനിന്ന് വർഷത്തിൽ ഒന്നോ രണ്ടോ രുദ്രാക്ഷം മാത്രമേ കിട്ടുകയുള്ളൂ. അതേ സമയം സാധാരണ കാണാറുള്ള രുദ്രാക്ഷമരത്തിൽ നിന്ന് വർഷത്തിൽ 500 എണ്ണം വരെ കിട്ടുമെന്നാണ് പറഞ്ഞത്. ഇതിനോട് ചേർന്ന് കടയുണ്ട്. വേണ്ട  സാധനങ്ങളൊക്കെ നമ്മുക്ക് കടയിൽ നിന്നും മേടിക്കാവുന്നതാണ്.

പലതരം ചായപ്പൊടികളും ( പല flavours) ഹോം made chocolates യുമാണ് പ്രധാനമായും ഷോപ്പിംഗിനായി കണ്ടത്. കൂട്ടത്തിൽ കേരളത്തിന്റേതായ handicrafts സാധനങ്ങളും. വളരെ ചെറിയ ഒരു നഗരമാണിത് . വലിയ നഗരത്തെ പോലെ തിക്കും തിരക്കില്ലാത്ത നേരിയ തണുപ്പ് ആസ്വദിച്ച് കൊണ്ടുള്ളതായിരിക്കും ഷോപ്പിംഗ്.

വളഞ്ഞ പുളഞ്ഞ വഴികളും റോഡിലെ കുണ്ടും കുഴികളും  അതിനിടക്കുള്ള പല ഓഫ് റോഡ് യാത്രകളും ആകെ മടുപ്പിച്ചിരിക്കുന്നു.  മറ്റു

കാഴ്ചകൾ ഇനി  നാളെ …. എന്ന ചിന്തയിൽ ഞങ്ങൾ തിരിച്ച് താമസ്ഥലത്തേക്ക് …

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments