Wednesday, November 20, 2024
Homeയാത്ര'കാർലഡ് ലേക്ക്' (മൈസൂർ - കൂർഗ് - കേരള യാത്ര വിശേഷങ്ങൾ - 11) ✍റിറ്റ...

‘കാർലഡ് ലേക്ക്’ (മൈസൂർ – കൂർഗ് – കേരള യാത്ര വിശേഷങ്ങൾ – 11) ✍റിറ്റ ഡൽഹി

റിറ്റ ഡൽഹി

കാർലഡ് ലേക്ക് – വയനാട് – കേരളം

നിബിഡമായ മരങ്ങളും പല തരം പക്ഷികളും ഏഴ് ഏക്കറിലധികം വിസ്തൃതിയിലുള്ള  തടാകവും അതിൻ്റെ വശത്തുള്ള വെള്ളത്താമരകളും നല്ലൊരു പൂന്തോട്ടവുമൊക്കെയാണ് ഒറ്റനോട്ടത്തിൽ നമ്മളെ ആകർഷിക്കുക.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമാണ് വയനാട്  ജില്ലയിലെ  ‘കർലാട് തടാകം ‘. ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് മൂന്നു കി.മീ. ദൂരെയാണ്. അതു കൊണ്ടായിരിക്കാം ഞങ്ങളുടെ ബാണാസുര സാഗർ സന്ദർശനത്തിൽ കണ്ട പലരേയും ഇവിടേയും കണ്ടു. അവിടെ വെച്ച് മസ്സിൽ പിടിച്ചിരുന്നവർ എല്ലാം ഇവിടെ വന്നപ്പോൾ പുഞ്ചിരി സമ്മാനിച്ച് ഏതോ മുജ്ജന്മ സുഹൃത്തക്കളെ പോലെയായിട്ടുണ്ട്‌. മനുഷ്യരുടെ ഓരോ കാര്യങ്ങളെ !

പ്രകൃതി ഭംഗി മാത്രമല്ല  പല തരം സാഹസിക വിനോദ കേന്ദ്രവും കൂടിയാണിതെന്നാണ് അവിടെയുള്ളവർ. അതിനായി zip line, മുളചങ്ങാട യാത്ര, തുഴ ബോട്ടും പെഡൽ ബോട്ടുകളും ……. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് വേണ്ട എല്ലാ ചേരുവകളും കൂടി ചേർന്നിട്ടുണ്ട്‌.   സൂര്യൻ തലക്ക് മുകളിലെത്തിയിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാതെ വന്നവർ എല്ലാവരും ഉഷാറിലാണ്.

അവരിൽ ഏകദേശം നാൽപതു വർഷത്തിനു ശേഷം കണ്ടുമുട്ടിയ ഒരു കൂട്ടം ചെറുപ്പക്കാരെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. കർണ്ണാടകയിലെ  ‘  സ്കൂൾ classmates’ യായ  അവരുടെ ഒരു പിക്നിക് യാത്രയായിരുന്നു അത്.  അതിൻ്റെ സന്തോഷത്തിലാണ് അവർ.കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട് . അതു കൊണ്ടായിരിക്കും സന്ദർശകരിൽ പലരും ആ സ്ഥലത്ത് നിന്നുള്ളവരായിരുന്നു.

 ഏതാനും വർഷങ്ങളിലെ ശാപമോക്ഷത്തിൽ നിന്നുള്ള മോചനമായിട്ടാണ് തടാകം ഇന്ന്.വയനാട്ടിലെ ആദ്യകാല ടൂറിസ്റ്റ് കേന്ദ്രമായിരുന്നുവെങ്കിലും 2016-ൽ പൊതു ജനങ്ങൾക്കായി തുറന്ന ഈ സ്ഥലം പല കാരണങ്ങളാൽ

 വികസന പ്രവർത്തനങ്ങൾ ഇവിടെ നിന്നു മാറി പോയി. ഒരു വാച്ച് ടവറും ബോട്ടുയാത്രയായിരുന്നു ആദ്യത്തെ ലക്ഷ്യം. തുടക്കത്തിൽ തന്നെ പാളിപ്പോയ പദ്ധതികളിലായി രുന്നു  അത് രണ്ടും . വാച്ച് ടവറിൻ്റെ പണി പകുതിക്ക് നിന്നു. ബോട്ടുകളാകട്ടെ പായൽ മൂടിയ തടാകത്തിൽ ഓടിക്കാനും കഴിയാതെയായി. പിന്നീട് ഗോത്ര പൈതൃക   ഗ്രാമമാക്കാനായിരുന്നു ലക്ഷ്യം. ഉദ്ഘാടനം നടന്നതല്ലാതെ പദ്ധതി മുന്നോട്ട് പോയില്ല. ലക്ഷങ്ങൾ ചെലവാക്കി പണിതയുർത്തിയതെല്ലാം നാശത്തിൻ്റെ വക്കിലും. അങ്ങനെ ലക്ഷങ്ങളുടെ വരുമാനം ഓരോ വർഷത്തിലും നഷ്ടമായി.

മഴക്കാലത്തും വേനൽക്കാലത്തും ഒരു പോലെ വിനോദസഞ്ചാരം നടപ്പാക്കാൻ കഴിയുന്ന വയനാട്ടിലെ ചുരുക്കം ചില കേന്ദ്രങ്ങളിലൊന്നാണിത്. സഞ്ചാരികളുടെ താമസ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി  നിലവിലെ കോട്ടേജുകൾക്ക് പുറമെ 10 സ്വിസ് കോട്ടേജുകൾ കുട്ടികൾക്കായുള്ള പാർക്ക്, മീൻപിടുത്തം , നീന്തൽ …… മുഖം മിനുക്കി കൂടുതൽ സുന്ദരിയാകാനാണു  ഇപ്പോഴത്തെ പദ്ധതികൾ.

നഗരത്തിൻ്റെ തിരക്കിൽ നിന്നും അല്ലെങ്കിൽ തിരക്കേറിയ ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള ഒരു മോചനമായിരിക്കും ഈ സ്ഥലം!

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments