Sunday, November 24, 2024
Homeകഥ/കവിതയക്ഷിയും ചെക്കനും (ഒരു പൂർവ്വകാലകവിത) ✍എൻ. അജിത് വട്ടപ്പാറ

യക്ഷിയും ചെക്കനും (ഒരു പൂർവ്വകാലകവിത) ✍എൻ. അജിത് വട്ടപ്പാറ

എൻ. അജിത് വട്ടപ്പാറ

മാണിക്ക പെണ്ണേ പോരുന്നോ കൂടെ
യക്ഷി പറമ്പീന്നു രക്ഷ നേടാനായ്
പാലപ്പൂവിൻ്റെ സുഗന്ധമാം പെണ്ണേ
ആനന്ദ പൊയ്കയിൽ നീന്തിതുടിക്കാം.

സ്വർഗ്ഗം വിരിയിക്കും പൂതരാം പെണ്ണേ
ആശകൾ തീരോളം തേൻ കുടിച്ചീടാം,
പുലരിതൻ മുറ്റത്തു പൂവിട്ടുണരാം
ഓണത്തിൻ സദ്യയും ഉണ്ടീടാം പെണ്ണേ.
‘ x x x x x

പാലപ്പൂവിൻ മണം മാദക ഗന്ധമായ്
ആവേശമേകുന്നോ സന്ധ്യയിൽ
ചെക്കാ,
ചുണ്ണാമ്പു ചോദിച്ചാൽ നീ തരോ
ചെക്കാ
എങ്കിൽ ഞാൻ പിന്നാലെഎത്തിടാം
മുത്തേ.

പാല ചുവട്ടിലായ് പോയിടാം ചെക്കാ
പാലമരക്കൊമ്പിൽ താമസമാക്കാം
സ്വർഗ്ഗത്തിലെത്താം നരകവും
കാണിക്കാം
പ്രപഞ്ചം മുഴുവനുംചുറ്റികറങ്ങിടാം.

ആശതൻ തീരത്തെ ഗന്ധർവരാജ്യവും
ഭൂമിതൻ മോഹവും ആസ്വദിച്ചീടുവാൻ,
പാറിപ്പറന്നു വിഹായസ്സിലെത്തിടാം
സ്വർഗ്ഗത്തിൻവാതിലിൻ
കാവലാളാകുവാൻ.

✍എൻ. അജിത് വട്ടപ്പാറ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments