Friday, December 27, 2024
Homeകഥ/കവിതവിദ്യാരംഭം (കവിത) ✍ ജയേഷ് പണിക്കർ

വിദ്യാരംഭം (കവിത) ✍ ജയേഷ് പണിക്കർ

ജയേഷ് പണിക്കർ

ആദ്യാക്ഷരത്തിൻ മധു നുകർന്നീടുന്നു
ആയിരം പൈതങ്ങളീ ദിനത്തിൽ
അജ്ഞാനമാകുമിരുളു നീങ്ങി
വിജ്ഞാന ശോഭയുണർത്തിടാനായ്
നാവിതിലേയ്ക്കങ്ങായക്ഷരങ്ങൾ
പൊൻമോതിരത്താലെഴുതിടുന്നു.

നാൾതോറുമായവയോരോന്നുമങ്ങനെ
നന്മയതേകുന്നു പൊൻപ്രഭ പോൽ
സർവ്വം സമർപ്പിപ്പൂ സർവ്വരുമേ
സർവ്വാഭീഷ്ടപ്രദായിനിയിൽ
യജ്ഞം പവിത്രമിതങ്ങുമനസ്സു ,
‘വപുസ്സിനെ ശുദ്ധമാക്കാൻ ‘
തൂലികയായുധമായൊരെൻ കൂട്ടരെ
തുള്ളിത്തുളുമ്പട്ടെയുള്ളിലെന്നും
തൂമലർ പോലെയാ അക്ഷരമുത്തുകൾ
സർവ്വായുധധാരിയാകുന്നദേവിയോ
സൗഖ്യം വരുത്തട്ടെയേവർക്കുമേ.

ജയേഷ് പണിക്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments