Friday, September 20, 2024
Homeകഥ/കവിതവെളിച്ചത്തിന്റെ നിറങ്ങൾ (കവിത) ✍സുജിത്ര ബാബു

വെളിച്ചത്തിന്റെ നിറങ്ങൾ (കവിത) ✍സുജിത്ര ബാബു

സുജിത്ര ബാബു

വെളിച്ചത്തിന്റെ നിറങ്ങൾക്ക് മഴവില്ല
ഴകുകൾ തെളിയാറുണ്ട് മനസ്സ്
നിറയുമ്പോൾ.

അവ നയനാനന്ദകരമാകാറുമുണ്ട്.

ജീർണ്ണിച്ച തടികൾ ചിന്തേരിടുന്നത്
പോലെ പലപ്പോഴും വെളിച്ചത്തിന്റെ
നിറങ്ങൾ പാഴ് വേല ആകാറുമുണ്ട്.

വേദികളിൽ ആടി തീർക്കുന്ന
വേഷങ്ങളിൽ പലപ്പോഴും
വെളിച്ചത്തിന്റെ നിറത്തിന്
കണ്ണുനീർത്തുള്ളിയിലെ മഴവിൽ
ആകാനും കഴിയും.!!!

മനോഹരമായ അംഗ വസ്ത്രങ്ങളിൽ
മനോഹരിയായ സുന്ദരിയെ പോലെ!!!

വെളിച്ചത്തിന്റെ നിഴലുകളിൽ
പലപ്പോഴും
സങ്കടത്തിന്റെയും ഒറ്റപ്പെടലിന്റെയും
അനുതാപങ്ങൾ കിട്ടാത്തവരെ
പോലെ..!!

സുഗമ ഹിന്ദി പരീക്ഷയിലെ
മലയാളി വിജയം പോലെ പലപ്പോഴും
മോഹിപ്പിക്കുന്ന വെളിച്ചത്തിന്റെ
നിറങ്ങൾ.!!

വെളിച്ചത്തിന്റെ നിറങ്ങൾ എപ്പോഴും
ഭ്രമിപ്പിക്കുന്നവ ആവട്ടെ…!!!
മനസ്സുകൾക്ക് ആനന്ദമേകുന്നവയും.

വെളിച്ചത്തിന്റെ നിറങ്ങളിൽ
നിൽക്കുന്നവരെയാണ് കാലം
ആവശ്യപ്പെടുന്നത്…
ഇരുൾ മുഖങ്ങളിൽ കാലം ഒരിക്കലും
കണ്ണ് ചേർക്കാറില്ല!!

ആരവിടെ…..? നിറയ്ക്കുക നിങ്ങളാ….
വെളിച്ചത്തിന്റെ ഉറവിടങ്ങളിൽ
നിറഭേദങ്ങൾ!!!!

സുജിത്ര ബാബു✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments