നോക്കൂ സുഹൃത്തേ, വന്നെത്തി വിഷു
വീണ്ടും
വെള്ളരിപ്പാടം പോൽ
തോഷിപ്പു, യെൻമനം
പെയ്തു പെയ്തെത്ര കാലം
വെളുത്തു ,യെന്നാൽ
പോയ്പ്പോയ കാലത്തിൻ താഴ്‌വരയിൽ
ചെന്നെ-
ത്തിച്ചിടുന്നോർമ്മയിന്നും നമ്മെ
ഉണ്ണികളാംനമ്മളാർത്തു തിമർത്തൊരാ
ബാല്യത്തിൻ തീരമതെന്തു ഭംഗി
താരകളെപ്പോൽ വെളിച്ചം വിതറിനാം
താഴ് വരത്താരുവായ് പൂത്തതില്ലെ
പുത്തൻപുലരിയിൽ
ചെപ്പുക്കുടവുമായ്
കൂവലിൽ വെള്ളം നാം കോരിയില്ലെ
മത്തൻ, പടവലം, കൈപ്പയും കുമ്പളം
കുളിർകോരി നമ്മൾ നനച്ചതില്ലെ
മുറ്റിക്കൂടിയുള്ളെരാഹ്ളാദ വായ്പ്പാൽ
മുങ്ങാംക്കുഴിയെത്രയിട്ടതാടോ
കറ്റമെതിക്കയും, കാലിയേ മേയ്ക്കയും
കന്നത്തമെന്തെല്ലാമൊപ്പിച്ചു നാം
പൊട്ടാസ്, പൂക്കുറ്റി, ഓലപ്പടക്കങ്ങൾ
എന്തെന്തു മേളങ്ങളായിരുന്നു
കൊന്നപ്പൂ ,കോവക്ക, കണ്ണിമാങ്ങ
നമ്മൾ കുഞ്ഞുങ്ങൾ കൂട്ടമായ്
കൊണ്ടുവന്നു
അമ്മകളംവരച്ചീടുന്നപോലവെ
കളംവരയ്ക്കുന്നെടോ ഓർമ്മയുള്ളിൽ
ജീവിത സായാഹ്ന വേളയിൽ പോലുമേ
കുഞ്ഞായ് ചമയുന്നുയെൻ മാനസം