നീലാകാശത്തിൽനീന്തിത്തുടിയ്ക്കുന്ന
ചേണുറ്റ വെൺമുകില്‍ ജാലങ്ങളെ
പണ്ടത്തെപ്പോലൊരു ദൂതു പോകാമോ
അങ്ങകലത്തൊരാൾ കാത്തിരിപ്പൂ.
മറ്റാരും കേൾക്കാതെ യോതിടാം
ഞാനൊരു
ഇത്തിരി കാര്യം നിൻ കാതിലായി
പ്രണയത്തിൻ മർമ്മരം ചാലിച്ചു
ചേർത്തൊരാ
വചനം നീയക്കാതിലോതിടാമോ ?
ഹൃദയത്തിൻ വനികയിൽ
പൂത്തുലഞ്ഞീടുമീ
ചെമ്പനീർ പൂവൊന്നു നൽകിടാമോ ..
അവിടുന്നുനൽകുമാചുടുനെടുവീർപ്പി
ന്റെ
മൃദുലമാം ചൂടെനിക്കേകിടാമോ ?
ഒരുമാത്ര ചിന്തിച്ചു,
പ്രണയകാലത്തിന്റെ
മധുരിയ്ക്കുമോർമ്മതൻ ഗന്ധികളെ
പണ്ടു കലാലയ മുറ്റത്തു നമ്മൾ
ആദ്യമായ് കണ്ടൊരാ നല്ല കാലം
ചോര ചുകപ്പെഴും വാകപ്പൂ നിന്നുടെ
വാർമുടി തന്നിൽ ഞാൻ ചൂടിയപ്പോൾ
നാണത്താൽനീയെൻ്റെകാതിലായോ
തിയ
പ്രേമത്തിൻ ഗീതിക യോർത്തിടുന്നു.