മറഞ്ഞിരുന്നിത്ര സൂക്ഷ്മം
നിരീക്ഷിക്കും
നയനങ്ങളെയാരറിയുന്നു
ഇമയില്ലചിമ്മാൻ തുറന്ന
കണ്ണിൽനോക്കൂ
തെളിയുന്ന തിളക്കം വളരുന്നു
തുറിച്ചു നിൽക്കുന്ന കൃഷ്ണമണി
കണ്ടുവോ
തുളയുന്നു നോട്ടമിരുപുറത്ത് !
രാപകലിങ്ങനെ കൺമിഴിച്ചാലും
രഹസ്യങ്ങൾ
ഒപ്പിയെടുക്കുന്നതൊന്നും പറയില്ല.
പിന്തുരുടരുന്നുണ്ട് പലകണ്ണുകൾ ചുറ്റും
തുറന്ന പുസ്തകവായന !
പട്ടാപ്പകലിലുംമടിയില്ല
കൊള്ളകളെന്നിട്ടും
നിശ്ചലമാക്കുന്നു നാവുകൾ !
കണ്ണടയ്ക്കാതെ കാണുന്ന കാഴ്ചകൾ
വടുക്കൾ നിറഞ്ഞ മുഖത്തേ ചുളിവിൽ
ഒളിച്ചിരിക്കുന്നു മൗനമായ്
കൈമാറിയിലകളിൽ വേരിലും
മണ്ണിലും.
ഒളിയിടം കാടകമെന്ന
വിചാരത്തിലെത്തും
മറയിലൊരുപാട് കണ്ണിൻ്റെ മുന്നിൽ
കളിയായിച്ചിരിച്ചു പൊഴിയിന്നിലകൾ
പൊടുന്നനേ നാനാവഴിക്കും.
കണ്ട രഹസ്യങ്ങൾ ചൊല്ലുവാൻ
ചെന്നാൽ
തീരില്ല ഗാഥകൾ, നേരിൻ്റെ മിന്നൽ
പിണറുകൾ
താങ്ങില്ല ഭൂമിയിൽ ജീവജാലങ്ങളും
മിണ്ടിപ്പറഞ്ഞു തുടങ്ങിക്കഴിഞ്ഞാൽ !
കാടുംകരയും കരിയും ശപിക്കും
നിലവിട്ടാൽ
നാലുപാടുമൊന്നു നോക്കി കണ്ണിൽ
കണ്ണിലെ നോട്ടം രൗദ്രമായോ
കണ്ണുതുറന്നു കാണുന്നു മൺപുറ്റിലും
ചുറ്റിലും നിത്യമാം മൂകതപസിൽ
മിണ്ടാട്ടം മുട്ടിയ നാവുകൾ!
കൺപുരികത്തിൽ മിന്നപ്പിണർ
കണ്ണുനിറഞ്ഞാലോ പ്രളയമായി
വേര് പറിഞ്ഞാൽ ഉരുളൊഴുകും
നോട്ടംവെറുമൊരു കാഴ്ചയല്ല ,
പ്രതികരണത്തിൻ്റെ കണ്ണാടിയാണ്
പ്രതിഷേധത്തിൻ്റെ അടയാളമാണ്,
നോട്ടമൊരായുധം കൂടിയാണ്.