Monday, December 23, 2024
Homeകഥ/കവിതമരുപ്പച്ച (കവിത) ✍ മിനിത മിഖായേൽ

മരുപ്പച്ച (കവിത) ✍ മിനിത മിഖായേൽ

മിനിത മിഖായേൽ

ഓമനേ നിന്നോർമ്മകൾ മേയുന്ന
മനസ്സിന്റെ കോണിലെവിടെയോ
ഒരു നേർത്ത ഗദ്ഗദം ഇനിയും
ബാക്കിയാകുന്നു.

നോവിന്റെ ആഴങ്ങളിലെവിടെയോ
പൂക്കുന്നു അടരുന്നു ആരുമറിയാതെ
നിന്നോർമ്മകൾ ഓമലേ.

പ്രാണൻ പകുത്തു നീ പോയെങ്കിലും
വ്യഥാ നിന്നോർമ്മകൾ എന്നിലുണരുന്നു
മോഹശകലങ്ങളായ് പ്രിയമേ.

ഞാൻ നിന്റെ ഓർമ്മകൾ തൻ
രാവിന്റെ കമ്പളം പുതച്ചുറങ്ങുറങ്ങുന്ന
നേരങ്ങളൊക്കെയും ഒരു തുലാമഴ
എന്റെ മിഴികളിൽ കൂടൊരുക്കുന്നു.

നീ നിന്റെ ജീവന്റെ പച്ചപ്പു
തേടുമ്പോൾ ഞാനിതാ ഇവിടെയൊരു
മരുഭൂമിയാകുന്നു, എവിടെയോ
നീയെന്ന മരുപ്പച്ച തേടുന്നു.

ഹൃദയമേ നീ പറയുമോ, എന്തിനെൻ
ആത്മാവിലൊരു തുള്ളി നോവായ്
പടർന്നു നീ അകലേയ്ക്കൊഴുകി
മറഞ്ഞതെന്ന്.

ഞാനെന്റെ ഹൃദയനോവിന്റെ
പൂക്കളൊക്കെയും നിനക്കായ്
ഏകുന്നു, നിറ മനസ്സോടെ
സ്വീകരിക്കുക അതു നീയെന്റെ
പാതിപ്രാണനെ പകുത്തകന്നു
പോയൊരെൻ ജീവന്റെ നാളമേ.

മിനിത മിഖായേൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments