വിരഹഗീതം പാടിയിന്ന്
തിരികെ വന്ന പൈങ്കിളി
എന്തിനായ് പറന്നുവന്നു
അന്ത്യനേരമരുകിലായ്
കാത്തിരുന്ന കാലമെല്ലാം
സ്വപ്നമായ്
കൊഴിഞ്ഞു പോയ്
എവിടെയോ ഓർമ്മതൻ
ചെപ്പിലായടച്ചു ഞാൻ
സ്നേഹമോടെ നീ
മൊഴിഞ്ഞ
മധുരമായ വാക്കുകൾ
ഇത്രകാലം
മോഹമോടെ
നെഞ്ചിലേറ്റി പൈങ്കിളി
കാത്തിരുന്ന
കാലമെല്ലാം
കരളിലുള്ള ചുടുമായ്
നിന്നെമാത്രമോർത്തു
ഞാൻ
ഹൃത്തടത്തിലെന്നുമേ
എന്നും നിന്റെ പാട്ടു കേട്ടു
മൗനമായുറങ്ങുവാൻ
കൂടുകൂട്ടി പ്രണയമോടെ
കാത്തിരുന്നു പൈങ്കിളി
നാളെ ഞാനി
കൂട്ടിനുള്ളിൽ
നിത്യനിദ്ര പൂകുകിൽ
ചാരെയായിരിക്കുമോ
ചരമ ഗീതം പാടുവാൻ
പകലുപോയി ഇരവിതെത്തും
ഇരവിലോ നിലാവുദിക്കും
നീല വാനിൽ
താരകങ്ങൾ
വിരഹദുഃഖംപങ്കിടും
പ്രണയമോടെ
പങ്കുവെച്ച
ഹൃദയതാളമോർക്കവേ
അലയടിക്കും കാറ്റുപോൽ
തഴുകുമെന്നും നിന്നെയും
വീണുടഞ്ഞ
സ്വപ്നമാണ്
എന്നിരുന്നതാകിലും
മറന്നിടാൻ കഴിയുമോ
ജീവനുള്ളനാൾവരേ