Tuesday, December 3, 2024
Homeകഥ/കവിതഎവിടെ പോയി എന്റെ ദൈവം (കവിത) ✍ ധന്യ രാജഗോപാൽ

എവിടെ പോയി എന്റെ ദൈവം (കവിത) ✍ ധന്യ രാജഗോപാൽ

ധന്യ രാജഗോപാൽ

മഴ വരുന്നു, പുഴ ഒഴുകുന്നു
കടൽ ഇളകുന്നു
തോണി മറിയുന്നു
മഴ വരുന്നു വഴി ഒഴുകുന്നു
മരം മറിയുന്നു
ഇരുട്ടിലാകുന്നു

മഴ പെയ്യുന്നു, കാട് കരയുന്നു
ദൈവമേ എന്ന് വിളിക്കുന്നു
കാടും പുഴയും കടലും മരവും
ഒന്നാകുന്നു.
ദൈവമേ എന്നു വിളിക്കുന്നു

മഴ പെയ്യുന്നു പുഴ ഒഴുകുന്നു
വീട് ഒഴുകുന്നു
കെട്ടിപ്പിടിച്ച് ഉറങ്ങിയവർ
കൈവിട്ടൊഴുകുന്നു

എന്റെ ദൈവമേ എന്ന് വിളിക്കുന്നു
എവിടെ പോയെന്റെ ദൈവം?
കല്ലിൽ തട്ടി മരത്തിൽ തട്ടി
ചെളിയിൽ പുരണ്ട്
ദൈവവും ഒഴുകുന്നു

ധന്യ രാജഗോപാൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments