കണ്ണനെ കാണുവാൻ ഉള്ളം
തുടിക്കുമ്പോൾ
എത്തീടും ഞാനാ തിരുനടയിൽ.
ശ്രീലകവാതിൽ തുറക്കുന്ന നേരത്ത്
കൈകൂപ്പി ഞാനും വണങ്ങി
നിൽക്കും..!!
ഹരിനാമം ചൊല്ലി വണങ്ങുന്ന നേരത്ത്
ഇടയ്ക്ക പോലെന്മനം തുടിച്ചു…
കള്ളച്ചിരിയുമായ് ഓടക്കുഴലേന്തി
വന്നു നിന്നാ കണ്ണൻ എൻ്റെ മുന്നിൽ..!!
മൃദുല മനോഹര പാദദ്വയത്തിൽ
കണ്ടു ഞാൻ മോഹന നൂപുരങ്ങൾ
വന്നു അല്ലെ എന്ന ചോദ്യമെറിയുന്ന
നോട്ടത്താലെന്നെ വിവശനാക്കി.
വിഷുപ്പുലരിയിൽ ഇന്നും കണി കണ്ടു
ഞാനെൻ കണ്ണൻ്റെ മോഹന രൂപം..
കണിവെള്ളരിയും കർണ്ണികാര
സുമവും
നിറച്ചുവെച്ചയെൻ കണിത്തട്ടിൽ.
പരിഭവമില്ല, പരാതിയുമില്ല
എന്നുമെൻ ഹൃത്തിൽ വസിക്കയല്ലേ
കണ്ണനാമുണ്ണി കനവിലും ഹൃത്തിലും
വസിച്ചാൽ പിന്നെ പരാതി വേണോ.