Sunday, November 24, 2024
Homeകഥ/കവിതബന്ധങ്ങൾ (കവിത) ✍സംഗീത ബാംഗ്ലൂർ

ബന്ധങ്ങൾ (കവിത) ✍സംഗീത ബാംഗ്ലൂർ

സംഗീത ബാംഗ്ലൂർ

കരകവിഞ്ഞൊഴുകിയ
സ്നേഹങ്ങളൊക്കെയും
വരൾച്ചതൻ കാഠിന്യ
മാറാപ്പിലേന്തി….

പിറവിയേകിയതും
പിറവി കൊണ്ടതും
പോറ്റിയെടുത്തതും
വെറും കടങ്കഥയായി.

ഇന്നിലെ കാലത്തെ
ചാരിയതിന്നാലോ
കാലത്തോടൊപ്പം
ചരിച്ചതിന്നാലോ.

കണ്ടതും കേട്ടതും
കൊണ്ടു നടന്നതും
അറിയാതെ ചോരുന്ന
ബന്ധങ്ങളോ.

മോഹവും മിഥ്യയും
കിടപിടിച്ചോടുന്ന
സ്വപ്നസഞ്ചാരം
മാത്രമീ ജീവിതം

സംഗീത ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments