Friday, September 27, 2024
Homeകായികംസൂ​പ്പ​ർ ഓ​വ​റി​ൽ പാ​ക്കി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ച് യു​എ​സ്.

സൂ​പ്പ​ർ ഓ​വ​റി​ൽ പാ​ക്കി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ച് യു​എ​സ്.

ഡാ​ള​സ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ച് യു​എ​സ്. സൂ​പ്പ​ർ ഓ​വ​റി​ലാ​യി​രു​ന്നു യു​എ​സി​ന്‍റെ ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 159 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ യു​എ​സി​ന് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നൊ​പ്പ​മെ​ത്തി.

ഇ​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ടു. 19 റ​ണ്‍​സ് വി​ജ​ല​ക്ഷ്യ​മാ​ണ് യു​എ​സ് മു​ന്നോ​ട്ടു​വ​ച്ച​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പാ​ക്കി​സ്ഥാ​ന് ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 13 റ​ണ്‍​സെ​ടു​ക്കാ​നാ​ണ് സാ​ധി​ച്ച​ത്. സൂ​പ്പ​ർ ഓ​വ​റി​ൽ സൗ​ര​ഭ് നേ​ത്രാ​വ​ൽ​ക്ക​ർ യു​എ​സി​നാ​യി തി​ള​ങ്ങി​യ​പ്പോ​ൾ മൂ​ന്ന് വൈ​ഡ് ഉ​ൾ​പ്പെ​ടെ ഏ​ഴ് എ​ക്സ്ട്രാ റ​ണ്‍ വ​ഴ​ങ്ങി​യ മു​ഹ​മ്മ​ദ് ആ​മി​റി​ന്‍റെ ബോ​ളിം​ഗാ​ണ് പാ​ക്കി​സ്ഥാ​ന് തി​രി​ച്ച​ടി​യാ​യ​ത്.

പാ​ക്കി​സ്ഥാ​നെ ബാ​ബ​ർ അ​സ​മും (44) ഷ​ദാ​ബ് ഖാ​നും (40) ചേ​ർ​ന്നാ​ണ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ച​ത്. ഷ​ഹീ​ൻ അ​ഫ്രീ​ദി പു​റ​ത്താ​കാ​തെ 23 റ​ണ്‍​സെ​ടു​ത്തു. മു​ഹ​മ്മ​ദ് റി​സ്വാ​ൻ (9), ഉ​സ്മാ​ൻ ഖാ​ൻ (3), ഫ​ഖ​ർ സ​മാ​ൻ (11), അ​സം ഖാ​ൻ (0), ഇ​ഫ്തി​ക​ർ അ​ഹ​മ്മ​ദ് (18) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

യു​എ​സി​ന് വേ​ണ്ടി നൊ​സ്തു​ഷ് കെ​ഞി​ഗെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 38 പ​ന്തി​ൽ 50 റ​ണ്‍​സെ​ടു​ത്ത മൊ​നാ​ങ്ക് പ​ട്ടേ​ലാ​ണ് യു​എ​സി​നെ പാ​ക്കി​സ്ഥാ​ന്‍റെ സ്കോ​റി​നൊ​പ്പ​മെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്.

ആ​ൻ​ഡ്രീ​സ് ഗൗ​സ് 35 റ​ണ്‍​സെ​ടു​ത്തു. പു​റ​ത്താ​കാ​തെ ആ​രോ​ണ്‍ ജോ​ണ്‍​സ് 36 റ​ണ്‍​സും നി​തീ​ഷ് കു​മാ​ർ 14 റ​ണ്‍​സും നേ​ടി യു​എ​സി​നെ പാ​ക്കി​സ്ഥാ​നൊ​പ്പ​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments