Thursday, December 26, 2024
Homeകായികംധോ​ണി​യു​ടെ പോ​രാ​ട്ടം വി​ഫ​ലം; ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് ആ​ദ്യ തോ​ല്‍​വി.

ധോ​ണി​യു​ടെ പോ​രാ​ട്ടം വി​ഫ​ലം; ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് ആ​ദ്യ തോ​ല്‍​വി.

വി​ശാ​ഖ​പ​ട്ട​ണം: ഐ​പി​എ​ല്ലി​ല്‍ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന് തോ​ല്‍​വി. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 20 റ​ണ്‍​സിനാണ്
ചെ​ന്നൈ പ​രാ​ജ​യ​പ്പെ​ട്ട​ത്. സീ​സ​ണി​ൽ ചെ​ന്നൈ​യു​ടെ ആ​ദ്യ തോ​ൽ​വി​യാ​ണി​ത്.

സ്കോ​ർ: ഡ​ൽ​ഹി 191/5, ചെ​ന്നൈ 171/6. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ല്‍​ഹി​ക്ക് ഗം​ഭീ​ര തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ വാ​ര്‍​ണ​ര്‍ – പൃ​ഥ്വി സ​ഖ്യം 93 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു.

ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (35 പ​ന്തി​ല്‍ 52), പൃ​ഥ്വി ഷാ (43), ​റി​ഷ​ഭ് പ​ന്ത് (32 പ​ന്തി​ല്‍ 51) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഡ​ൽ​ഹി​യെ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

192 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ചെ​ന്നൈ​ക്ക് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 171 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ. ര​ഹാ​നെ 45 റ​ൺ​സു​മാ​യി ടോ​പ് സ്കോ​റ​റാ​യി. എം.​എ​സ്.​ധോ​ണി (16 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 37) റ​ൺ​സ് നേ​ടി.

ചെ​ന്നൈ​ക്ക് വേ​ണ്ടി മ​തീ​ഷ പ​തി​രാ​ന മൂ​ന്നും ജ​ഡേ​ജ, മു​സ്ത​ഫി​സു​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി. ഡ​ല്‍​ഹി​ക്ക് വേ​ണ്ടി മു​കേ​ഷ് കു​മാ​ര്‍ മൂ​ന്നും ഖ​ലീ​ൽ അ​ഹ​മ്മ​ദ് ര​ണ്ടും അ​ക്സ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും നേ​ടി.

നാ​ല് ഓ​വ​റി​ൽ 21 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഖ​ലീ​ൽ അ​ഹ​മ്മ​ദി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments