Thursday, December 26, 2024
Homeകായികംപി.ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; 2 കോടി രൂപ മുഖ്യമന്ത്രി കൈമാറി.

പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; 2 കോടി രൂപ മുഖ്യമന്ത്രി കൈമാറി.

പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിൻ്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. മാനവീയം വീഥിയിൽ നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും വെങ്കല മെഡൽ നേടിയ പി ആർ ശ്രീജേഷിന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. മാനവീയം വീഥിയിൽ നിന്ന് തുറന്ന ജീപ്പിൽ ഘോഷയാത്രയായി ജിമ്മി ജോർജ് സ്റ്റേഡിയത്തിലേക്കെത്തി. തുടർന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും ചേർന്ന സ്വീകരിച്ചു. സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം കൈമാറി മുഖ്യമന്ത്രി. കൂടാതെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയ ഉത്തരവും വേദിയിൽ കൈമാറി.

ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പി ആർ ശ്രീജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് പ്രചോദനമാകാനും ശ്രീജേഷന് കഴിഞ്ഞു. ഈ മികവ് കൊണ്ടാണ് 18 വർഷം ദേശീയ ടീമിൽ പ്രധാന കളിക്കാരനായി നിലനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചത്.ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് ശ്രീജേഷെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments