Thursday, December 26, 2024
Homeകായികംയൂ​റോ​ക​പ്പ് : ഡെ​ന്‍​മാ​ര്‍​ക്കി​നെ ത​ക​ര്‍​ത്ത് ജ​ര്‍​മ​നി ക്വാ​ര്‍​ട്ട​റി​ല്‍.

യൂ​റോ​ക​പ്പ് : ഡെ​ന്‍​മാ​ര്‍​ക്കി​നെ ത​ക​ര്‍​ത്ത് ജ​ര്‍​മ​നി ക്വാ​ര്‍​ട്ട​റി​ല്‍.

മ്യൂ​ണി​ക്ക്: യൂ​റോ​ക​പ്പി​ൽ ഡെ​ന്‍​മാ​ര്‍​ക്കി​നെ തോ​ല്‍​പ്പി​ച്ച് ആ​തി​ഥേ​യ​രാ​യ ജ​ര്‍​മ​നി ക്വാ​ര്‍​ട്ട​റി​ല്‍. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ജ​ര്‍​മ​നി​യു​ടെ ജ​യം. ആ​ദ്യ പ​കു​തി​യി​ല്‍ മ​ഴ​യും ഇ​ടി​മി​ന്ന​ലും കാ​ര​ണം ക​ളി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ലാ​ണ് ര​ണ്ട് ഗോ​ളു​ക​ളും പി​റ​ന്ന​ത്. കാ​യ് ഹാ​വെ​ര്‍​ട്സ്, ജ​മാ​ല്‍ മു​സി​യാ​ല എ​ന്നി​വ​രാ​ണ് ജ​ര്‍​മ​നി​ക്കാ​യി വ​ല​കു​ലു​ക്കി​യ​ത്. 52-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി ഹാ​വെ​ര്‍​ട്‌​സ് ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

67-ാം മി​നി​റ്റി​ല്‍ ജ​മാ​ല്‍ മു​സി​യാ​ള​യു​ടെ വ​ക ര​ണ്ടാം ഗോ​ളെ​ത്തി. ബോ​ക്‌​സി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​നി​ന്ന് മു​സി​യാ​ള തൊ​ടു​ത്തു​വി​ട്ട ഷോ​ട്ട് വ​ല​യു​ടെ വ​ല​തു​വ​ശ​ത്ത് ചെ​ന്നു പ​തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡെ​ന്‍​മാ​ര്‍​ക്ക് താ​ര​ങ്ങ​ൾ ഗോ​ളി​നാ​യി കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ജ​ർ​മ്മ​ൻ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി എ​ല്ലാം പാ​ഴാ​യി. ഇ​തോ​ടെ ത​ക​ർ​പ്പ​ൻ വി​ജ​യ​വു​മാ​യി ആ​തി​ഥേ​യ​രാ​യ ജ​ര്‍​മ​നി യൂ​റോ​ക​പ്പ് ക്വാ​ര്‍​ട്ട​റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments