കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ?
സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നൊക്കെ കേട്ടിട്ടുണ്ടല്ലേ. അതുകൂടാതെ നക്ഷത്രങ്ങൾക്കിടയിലും ഗ്രഹണം സംഭവിക്കുന്നുണ്ടോ?
അതിനുമുമ്പ് എന്താണ് ബൈനറി സ്റ്റാർ അല്ലെങ്കിൽ ഇരട്ടനക്ഷത്രം എന്താണന്നുനോക്കാം.
ബൈനറി സ്റ്റാർ അല്ലെങ്കിൽ ബൈനറി സ്റ്റാർ സിസ്റ്റം എന്നത് ഗുരുത്വാകർഷണത്താൽ ബന്ധിപ്പിച്ച് പരസ്പരം ഭ്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളുടെ ഒരു സംവിധാനമാണ്. നഗ്നനേത്രങ്ങളാൽ ഒറ്റ വസ്തുവായി കാണപ്പെടുന്ന ആകാശത്തിലെ ബൈനറി നക്ഷത്രങ്ങൾ പലപ്പോഴും ദൂരദർശിനി ഉപയോഗിച്ച് പ്രത്യേക നക്ഷത്രങ്ങളായി കാണാൻ സാധിക്കും ഈ സാഹചര്യത്തിൽ അവയെ വിഷ്വൽ ബൈനറികൾ എന്ന് വിളിക്കുന്നു.
ഇങ്ങനെയുള്ള ഇരട്ടനക്ഷത്രങ്ങളിൽ ഗ്രഹണം സംഭവിക്കുന്നുണ്ടോ?
അഥവാ ഉണ്ടെങ്കിൽ പരിക്രമണ കാലയളവ് എത്രയാണ്?
നാസയുടെ നിലവിലുള്ള ഗവേഷണങ്ങളിൽ ഒന്നാണ് സ്റ്റെല്ലാർ എക്ലിപ്സിംഗ്.
TESS space telescope(Transiting Exoplanet Survey Satellite) ആണ് ചിത്രങ്ങൾ തന്നു സഹായിച്ചിരിക്കുന്നത്.
വൈക്കം സുനീഷ് ആചാര്യ.
Team member at Citizen Science Project, NASA.