‘മലയാളി മനസ്സ്’ ൻ്റെ എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ ഒന്നാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
പ്രാചീനകവിത്രയത്തിലെ പ്രഥമ കവിയായ ശ്രീ. ചെറുശ്ശേരി നമ്പൂതിരിയെ കുറിച്ചാണ് ഇന്നത്തെ മലയാളത്തിലെ നക്ഷത്രപ്പൂക്കളിലെ നക്ഷത്രപ്പൂവ് ആയി പരിചയപ്പെടുത്തുന്നത്!
ചെറുശ്ശേരി നമ്പൂതിരിയെ ചെറുശ്ശേരി കൃഷ്ണൻകുട്ടി നമ്പൂതിരി എന്നും അറിയപ്പെട്ടിരുന്നു. ഇദ്ദേഹം ക്രിസ്തുവർഷം പതിന്നാലാം നൂറ്റാണ്ടിൽ (1475 – 1575) ജീവിച്ചിരുന്ന മലയാള കവിയാണ്.
1475 ൽ ഉത്തര കേരളത്തിൽ പഴയ കുറുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ആണ് അദ്ദേഹം ജനിച്ചത്. അങ്ങനെ ഒരില്ലം ഇപ്പോഴില്ല. പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽ നിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. അക്കൂട്ടത്തിൽ നശിച്ചു പോയതാവണം ചെറുശ്ശേരി ഇല്ലം. ഈ ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്ന ഒരഭിപ്രായമുണ്ട്.
ചെറുശ്ശേരി നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം ഗുരുകുല സമ്പ്രദായ രീതിയിൽ ആണ് ആരംഭിച്ചത് ത്രേ! പിന്നീട് പല ഭാഷാ പണ്ഡിതരിലൂടെ (സംസ്കൃതം, മലയാളം, വ്യാകരണം, ആംഗലേയം) അദ്ദേഹത്തിന് ആവശ്യമായ ശിക്ഷണം ലഭിച്ചിട്ടുണ്ട് എന്നാണ് സാഹിത്യചരിത്രങ്ങളിലൂടെ സൂചിപ്പിച്ചിട്ടുള്ളത്.
പ്രാചീന കവിത്രയങ്ങളിൽ ഒന്നാമൻ ചെറുശ്ശേരി എഴുതിയതാണ് മലയാളത്തിൻ്റെ മഹാകാവ്യം ആയ കൃഷ്ണഗാഥ എന്ന് 1881 ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ ശ്രീ.പി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുത്തിയിട്ടുണ്ട്.
ചെറുശ്ശേരി നമ്പൂതിരി 1466 – 1475 കാലഘട്ടത്തിൽ കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ്മൻ രാജാവിൻ്റെ പണ്ഡിത സദസ്സിലെ അംഗമായിരുന്നു. ഭക്തി, ഫലിതം, അഭിനിവേശം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കുന്നത് ത്രേ! സമകാലീനരായരുന്ന മറ്റു ഭാഷാകവികളായ കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുച്ഛൻ എന്നിവരിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല അദ്ദേഹത്തിൻ്റെ ഈ ശൈലി എങ്കിലും സംസ്കൃതഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി.
മലയാള ഭാഷയുടെ ശക്തിയും, സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും, തമിഴ്പദങ്ങളും ഏറെക്കുറേ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിൻ്റെ സാഹിത്യചരിത്രത്തിൽ കൃഷ്ണഗാഥയ്ക്കും , കവിയ്ക്കും സുപ്രധാനമായ സ്ഥാനമുണ്ട്.
മാനവവിക്രമൻ നമ്പൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പുനം നമ്പൂതിരി തന്നെയാണ് ചെറുശ്ശേരി നമ്പൂതിരിയെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
ഭാഗവതപുരാണത്തെ അടിസ്ഥാനമാക്കി കൃഷ്ണൻ്റെ സ്വർഗ്ഗാരോഹണം ഉൾപ്പടെയുള്ള മുഴുവൻ ജീവിതവും എത്രമാത്രം സമർപ്പണ ചർച്ച ചെയ്തിരിക്കുന്നു എന്നത് വിവരണാതീതമാണ്. ഭാഷയിൽ അത്ര ചങ്കൂറ്റത്തോടെയല്ല, ഭാഷയിലെ സൗമ്യത കൊണ്ടാണ് ചെറുശ്ശേരി കേരളീയരുടെ ഹൃദയങ്ങൾ കീഴടക്കിയത്! കേരളത്തിൻ്റെ മണ്ണിൻ്റെ അഭിമാനമായതും.
കൃഷ്ണഗാഥയിൽ ഭക്തിനിർഭരമായ 1600 വരികളുണ്ട്. ഈ കാവ്യം മുഴുവനും എഴുതിയത് വൃത്തം ‘മഞ്ജരി’ യിലാണ്. കോലത്തിരി ദേശത്തിലെ ഉദയവർമ്മൻ രാജാവിൻ്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം കവിത എഴുതിയത്. ശ്രീമദ് ഭാഗവതം പത്താം കാണ്ഡത്തെ അടിസ്ഥാനമാക്കി ശ്രീകൃഷ്ണൻ്റെ ബാല്യകാല തമാശകളുടെ വിവരണമാണ് കൃഷ്ണഗാഥ
കവിതകളുടെ രാജാവ് എന്നാണ് ചെറുശ്ശേരി അറിയപ്പെട്ടിരുന്നത്!
1575 ലാണ് അദ്ദേഹം വിഷ്ണുപാദം പൂകിയത്🙏
അടുത്തലക്കം വീണ്ടും കണ്ടുമുട്ടാം പ്രിയരെ❣️