Wednesday, October 16, 2024
Homeസ്പെഷ്യൽദുർഗ്ഗാപൂജ (മഹാ നവമി) (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

ദുർഗ്ഗാപൂജ (മഹാ നവമി) (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

ജിഷ ദിലീപ്, ഡൽഹി

രാജ്യത്തുടനീളം 10 ദിവസത്തോളം ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ദുർഗ്ഗാപൂജ ഉത്സവത്തിന്റെ ഒമ്പതാം ദിവസം മഹാനവമി ആഘോഷിക്കുന്നു. ഉപവാസവും ആരാധനായാലും അനുഷ്ഠിക്കപ്പെടുന്ന നവമി ദസറ അഥവാ വിജയദശമിക്ക് മുമ്പുള്ള പ്രാർത്ഥനാ ദിവസമാണ്. 9 ദിവസം നീണ്ടുനിൽക്കുന്ന ദുർഗ്ഗാദേവിയുടെ മഹിഷാസുരനെതിരെയുള്ള യുദ്ധത്തിന്റെ പരിസമാപ്തിയാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയ ദിവസമെന്ന് മഹാനവമി വിളിക്കപ്പെടുന്നു. മഹാനവമി ദിനത്തിൽ ദേവിയെ വിവിധ രൂപങ്ങളിൽ ഭക്തർ ആരാധിക്കുന്നു.

സരസ്വതി ദേവി രൂപത്തിൽ ദുർഗ്ഗാദേവി അറിവിന്റെയും ജ്ഞാനത്തിന്റെയും ദേവതയായി അനുഗ്രഹം നൽകുന്നു. ശുഭകരമായ പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിനും ഈ ദിവസം പ്രാധാന്യമർഹിക്കുന്നു. സരസ്വതി, ലക്ഷ്മി എന്നീ ദേവതകളോടൊപ്പം ദുർഗ്ഗാദേവിയെയും കൂടാതെ ഗണപതി, കാർത്തികേയൻ എന്നിവരെയും ആരാധിക്കുന്നു.

നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകമാണിത്. ദുർഗാദേവിയും, മഹിഷാസുരനും തമ്മിലുള്ള യുദ്ധത്തിൽ ദേവിയെ മാരകമായി മുറിവേൽപ്പിച്ച ദിവസമായ മഹാനവമിയുടെ അടുത്തദിവസം വിജയദശമി അഥവാ ദസറ എന്ന് വിളിക്കപ്പെടുന്ന യുദ്ധത്തിന്റെ പത്താം ദിവസം ദേവിയാൽ അസുരനെ കീഴടക്കുന്നതാണ്. അതുകൊണ്ടാണ് മഹിഷാസുര മർദ്ധിനി അഥവാ’ മഹിഷാസുരനെ കൊന്നവൾ’ എന്ന അവതാരത്തിൽ ദുർഗ്ഗാദേവിയെ മഹാനവമി നാളില്‍ ആരാധിക്കുന്നത്.

ഹിന്ദു ഉത്സവമായ നവരാത്രി മഹാനവമി ദുർഗ്ഗ നവമി, എന്നും അറിയപ്പെടുന്നു. മഹാനവമി ആയുധപൂജ അല്ലെങ്കിൽ അസ്ത്ര പൂജ എന്ന പേരിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ദുർഗ്ഗ പൂജ 10 ദിവസത്തെ ഉത്സവമാണെങ്കിലും അവസാനത്തെ അഞ്ച് ദിവസങ്ങളാണ് ഏറ്റവും പ്രാധാന്യമുള്ളതായിട്ട് കണക്കാക്കപ്പെടുന്നത്.

മഹാലയ, ഷഷ്ടി, മഹാസപ്തമി, മഹാ അഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്സവ ദിവസങ്ങൾ.

നഗര പ്രാന്തങ്ങളിലെങ്ങും വിളക്കുകളും, മാലകളും കൊണ്ട് ദുർഗ്ഗ പൂജയ്ക്ക് അലങ്കരിക്കുന്നത് കാണുമ്പോൾ തികച്ചും കൊൽക്കത്തയുടെ സാമീപ്യം ഉണർത്തുന്ന ഒരു അന്തരീക്ഷമാണ് ഇവിടെയും കാണുന്നത്.

അലങ്കാരത്തിലൂടെയും കലയിലൂടെയും ഓരോ പന്തലിനും ഓരോ കഥ പറയാനുണ്ട് എന്നതാണ് ദുർഗ്ഗാ പൂജയുടെ ഭംഗി.

ദുർഗ്ഗാദേവിയുടെ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന സ്ഥലമാകുന്ന പന്തലിൽ എല്ലാ ആചാരങ്ങളും പ്രാർത്ഥനകളും, ലോകപ്രശസ്തമായ കെട്ടിടങ്ങളുടെ വാസ്തുവിദ്യയും അനുകരിക്കപ്പെടുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നതും ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്നതുമായ ദുർഗ്ഗാ പൂജയ്ക്ക് അതിന്റേതായ പ്രത്യേക അർത്ഥമുണ്ട്.

ആറാം ദിവസമായ മഹാ ഷഷ്ടിയിലാണ് യഥാർത്ഥ പൂജ ആരംഭിക്കുന്നത്.

മഹാഷഷ്ടി:

ഐതിഹ്യം അനുസരിച്ച് സരസ്വതി ദേവി, ലക്ഷ്മി ദേവി, ഗണേശൻ, കാർത്തികേയൻ തന്റെ നാല് കുട്ടികളുമായി ദുർഗ്ഗാദേവി ഭൂമിയിൽ ഇറങ്ങിയ ദിവസമാണ് മഹാഷഷ്ടി എന്നറിയപ്പെടുന്നത്. ഈ ദിവസം ദുർഗ്ഗാദേവിയുടെ വരവറിയിക്കാൻ ‘ധാക്ക് ‘ എന്നറിയപ്പെടുന്ന ഡ്രമ്മുകൾ മുഴങ്ങുന്നു.

മഹാ സപ്തമി:

മഹാസപ്തമിയുടെ തലേന്ന് മഹാപൂജ നടത്തുന്നു. സൂര്യൻ ഉദിക്കുന്നതിന് തൊട്ടുമുമ്പ്, ഒരു വാഴവൃക്ഷം പുണ്യജലത്തിൽ മുക്കി ഒരു നവദമ്പതിയെപ്പോലെ ഒരു പുതിയ സാരി കൊണ്ട് മൂടുന്നു. ഈ ആചാരം ‘കോല ബൗ’ അല്ലെങ്കിൽ ‘നബപത്രിക’ എന്നാണ് അറിയപ്പെടുന്നത്.

മഹാ അഷ്ടമി:

മഹിഷാസുരനെ ദുർഗാദേവി വധിച്ച ദിവസമാണ് മഹാ അഷ്ടമിയായി വിശ്വസിക്കപ്പെടുന്നത്. അഞ്ജലി എന്ന രൂപത്തിൽ പ്രാർത്ഥനകൾ അർപ്പിക്കുകയും, ഖിച്ഡിയും വിവിധ പലഹാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

മഹാ നവമി:

‘മഹാനവമി ‘യുടെ തലേദിവസം “മഹാ ആരതി” നടത്തുകയും ‘സന്ധി പൂജ’ അവസാനിച്ചതിനുശേഷം മഹാനവമി ആരംഭിക്കുന്നു.

മഹാദശമി:

മഹാദശമിയുടെ തലേദിവസം ദുർഗ്ഗാദേവിയുടെ വിഗ്രഹം ഗംഗാനദിയിൽ നിമജ്ജനം ചെയ്യപ്പെടുന്നു. നിമജ്ജനത്തിന് മുമ്പ് ഭക്തർ ട്രക്കുകളിൽ പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ. ഘോഷയാത്ര നടത്തുന്നു.

1910ലാണ് ഡൽഹി ബ്രിട്ടീഷ് ഇന്ത്യയിലെ തലസ്ഥാനമായപ്പോൾ ആദ്യത്തെ ദുർഗ്ഗ പൂജ ആഘോഷിക്കപ്പെട്ടത്. ഈ ആഘോഷത്തിന്റെ 2 പ്രധാന ഘടകങ്ങളാണ് പന്തലും. പ്രതിമയും. പന്തലുകൾ മതപരമായ ദൈവങ്ങളുടെ താൽക്കാലിക പ്രദർശനങ്ങളും, മനോഹരമായ താൽക്കാലികമായ മേലാപ്പുകളിൽ സ്ഥാപിച്ചതാണ്. ആഴ്ചകൾ വേണ്ടിവരുന്ന ഈ പന്തൽ പണിയാൻ എല്ലാവർഷവും വരുന്നത് ഒരേ ജോലിക്കാരാണ്. പ്രതിമ എന്നറിയപ്പെടുന്നത് ദുർഗ്ഗയുടെ നാലു മക്കളായ ഗണേഷ്, സരസ്വതി,ലക്ഷ്മി, കാർത്തികേയ എന്നിവരോടൊപ്പം കളിമണ്ണ് ഉപയോഗിച്ച് നിർമ്മിച്ചതാണ്.

ശാരദീയ നവരാത്രിയോടുകൂടി തുടർച്ചയായുള്ള ഒമ്പത് ദിവസങ്ങളിൽ ഓരോ ദിവസവും മാ ദുർഗ്ഗയുടെ പ്രത്യേക രൂപത്തിനായി സമർപ്പിക്കുന്നു.

ആദ്യദിവസം “മാ ശൈല പുത്രി “പൂജയുടെ ഉത്സവം ആരംഭിക്കുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ദേവിയുടെ വ്യത്യസ്ത അവതാരങ്ങൾക്കായി പൂജകളും ആചാരങ്ങളും നടത്തപ്പെടുന്നു.

മഹാനാവമിയുടെ ആഘോഷം അവസാനിക്കുന്നതോടെ രാവണനെതിരായ ശ്രീരാമ വിജയത്തിന്റെ പ്രതീകമായ ദസറ പത്താം ദിവസം ആഘോഷിക്കുന്നു.

എല്ലാവർക്കും മഹാനവമി ആശംസകൾ 🙏

ജിഷ ദിലീപ്, ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments