വർണ്ണക്കടലാസുകളും ഓല മടലിൻ്റെ പൊളി യും ‘ശീമക്കൊന്ന പത്തലിൻ്റെ കമ്പും ഒക്കെ കൊണ്ടായിരുന്നു അന്നൊക്കെ ക്രിസ്ത്മസ് സ്റ്റാർ ഉണ്ടാക്കിയിരുന്നത്.80 90 കിഡ്സിന് ഓർമ്മയുണ്ടാകും. പഴയ ട്യൂബ് ലൈറ്റിന്റെ സ്റ്റാർട്ടർ ആയിരുന്നു അന്നൊക്കെ ഡിമ്മർ ആയി ഉപയോഗിച്ചിരുന്നത്. ഡിസംബർ ആദ്യവാരം തന്നെ ഇത്തരം നക്ഷത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും വീടിനുമുന്നിലെ ഏതെങ്കിലും മരത്തിൻറെ ഉയർന്ന കമ്പിൽ കയറിൽ നക്ഷത്രം തൂക്കും. കുറച്ചുകൂടി കഴിഞ്ഞപ്പോൾ സ്റ്റാർട്ടർ മാറി ഡിമ്മർ ബൾബുകൾ വരാൻ തുടങ്ങി. അപ്പോൾ മുകളിലും താഴെയുമായി രണ്ട് നക്ഷത്രങ്ങൾ ഇടുമായിരുന്നു. അത് മിന്നുമ്പോൾ താഴെ നിന്ന് സന്തോഷിച്ചിരുന്നത് ഓർക്കുന്നുവോ?
നക്ഷത്രം തൂക്കുന്നതിന് അങ്ങനെ ജാതി മത ഭേദം ഒന്നും ഉണ്ടായിരുന്നില്ല .എല്ലാ മതത്തിൽപ്പെട്ട ആളുകളും കുട്ടികളും ഒക്കെ ആവേശത്തോടെ നക്ഷത്രങ്ങൾ തൂക്കിയിരുന്നു. നക്ഷത്രങ്ങൾ തൂക്കുവാൻ മത്സരമായിരുന്നു എന്നതാണ് ശരി. ഡിസംബർ ആദ്യവാരം ഇടുന്ന നക്ഷത്രം ക്രിസ്മസും കഴിഞ്ഞ് ന്യൂ ഇയർ കഴിയുമ്പോൾ മാത്രമായിരിക്കും അഴിച്ചു മാറ്റുന്നത് . ചെറുവരബോടിലെ ക്രിസ്മസ് ഓർമ്മകൾ എന്നും മനസ്സിലുണ്ട്..