നൂറുകണക്കിന് ക്ഷേത്രങ്ങളുള്ള ഡൽഹിയിലെ പ്രശസ്തമായ 21 ക്ഷേത്രങ്ങളിൽ ഒന്നാണ് മംഗൾ മഹാദേവ് ബിർള കാനൻ ക്ഷേത്രം.
100 അടി ഉയരത്തിൽ നിൽക്കുന്ന ചെമ്പ് നിറത്തിലുള്ള ശിവപ്രതിമയാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത.
വിശാലവും മനോഹരവുമായ ഏകദേശം 20 ഏക്കറിൽ പൂന്തോട്ടങ്ങളാൽ സജ്ജീകരിച്ചിരിക്കുന്ന തും ഹിന്ദു ദൈവങ്ങളുടെ വലിയ പ്രതിമകളുടെ ഒരു പരമ്പരയുമാണ് മംഗൾ മഹാദേവ് ബിർള കാനൻ ക്ഷേത്രം.
പ്രധാന ഹൈവേ (ഡൽഹി-ഗുരുഗ്രാമിനും ഇടയിലു ള്ള) യിൽ നിന്നും ഭീമാകാരമായ ശിവപ്രതിമ കാണാം.
നിരവധി പ്രതിമകൾ അവിടെ ഉണ്ടെങ്കിലും കൗതുകമുണർത്തുന്ന ഒരു ദൃശ്യമാണ് അമ്മ പാർവതി ദേവിയോടും, സഹോദരൻ കാർത്തികേയനോടും ഒപ്പം ഇരുന്നുള്ള വിനായക പ്രതിമ.
ഡൽഹിയുടെ തെക്കു പടിഞ്ഞാറൻ പ്രാന്ത പ്രദേശമായ ഗുരുഗ്രാമിലാണ് ഏതാണ്ട് പാർക്കിനോട് സാമ്യമുള്ള ഈ ക്ഷേത്രം.
ഗുഡ്ഗാവ് എൻഎച്ച് 18ന് സമീപം സ്ഥിതി ചെയ്യുന്ന മംഗൾ മഹാദേവ് ബിർള കാനൻ ക്ഷേത്രം 1994 ൽ മഹാശിവരാത്രി ദിനത്തിൽ ബഹുമാനപ്പെട്ട മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പേയിയുടെ സാന്നിധ്യത്തിലും ശ്രീ സരള – ബസന്ത് ബിർളയുടെ സാന്നിധ്യത്തിലും ഉദ്ഘാടനം ചെയ്യപ്പെട്ടു.
കുരുരത്ത-ഖേമാരാരം (വാട്ട് ഖെമർ ന്യൂ ഡൽഹി)
ഡൽഹിയിലെ എല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായതും അതേസമയം ഏറെ പ്രശസ്തമല്ലാത്തതുമായ ഏക കംബോഡിയൻ മന്ദിർ ആണ് കുരുരത്ത-ഖേമാരാരം (വാട്ട് ഖെമർ ന്യൂ ഡൽഹി അല്ലെങ്കിൽ ന്യൂ ഡൽഹിയിലെ കംബോഡിയൻ മൊണാസ്റ്ററി).
ഏറെ തിരക്കുള്ള മെഹ്‌റൗളി-ഗുഡ്ഗാവ് റോഡിനോട് ചേർന്നുള്ള ഈ ക്ഷേത്രം 1994-ൽ ഖെമർ-ഹിന്ദു തേരവാദ ബുദ്ധിസ്റ്റ് സൊസൈറ്റിയാണ് സ്ഥാപിച്ചത്.
ഖമർ ബുദ്ധ സമൂഹത്താൽ പരിപാലിക്കുന്ന ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ഖമർ ശൈലിയിൽ കൊത്തിയെടുത്തതും പുറംഭാഗം സ്വർണ്ണ നിറത്തോട് കൂടിയതുമെന്നതാണ്. കൂടാതെ താമരപ്പൂവിലെ വലിയ സ്വർണബുദ്ധനും, ഇന്റീരിയർ വർക്കും മനോഹാരിതയേകുന്ന കാഴ്ചയാണ്. ഏകദേശം ഇതിനടുത്ത് വരുന്ന ക്ഷേത്രങ്ങളാണ് ശക്തി പീഠ മന്ദിറും, ശ്രീ ആദ്യ കാത്യായനി ക്ഷേത്രവും..
ശുഭം 🙏