കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാന ടൂറിസം വകുപ്പും, വിവിധ സർക്കാർ വകുപ്പുകളും, കാട് സഹകരണ സംഘവും സംയുക്തമായി പൊതുജന പങ്കാളിത്തോടെ നടത്തിയ കരിയാട്ടത്തിൻ്റെ വരവ് ചെലവ് കണക്ക് പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിന് സംഘാടകർ തയ്യാറാകണമെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ല കൺവീനർ സലിൽ വയലാത്തല ആവശ്യപ്പെട്ടു.
ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കരിയാട്ടത്തിന് എത്തിയവർക്ക് ഉടമ്പടിപ്രകാരം നൽകേണ്ട പണം നൽകാതെ രണ്ടാഴ്ചയോളം അവരെ കഷ്ടപ്പെടുത്തിയത് കോന്നി നിവാസികൾക്ക് നാണക്കേടുണ്ടാക്കിയെന്നും അഭിപ്രായപ്പെട്ടു.