Sunday, January 12, 2025
Homeകേരളംവയനാട്ടിലെ ദുരിതബാധിതർക്ക് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും, സി പി സാലിയുടെ സിപി ട്രസ്റ്റും സഹായം...

വയനാട്ടിലെ ദുരിതബാധിതർക്ക് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും, സി പി സാലിയുടെ സിപി ട്രസ്റ്റും സഹായം നൽകും

വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവർക്ക് കൈത്താങ്ങായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സിപി സാലിയുടെ സിപി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായ് വയനാട്ടിലേക്ക് പുറപ്പെടുന്നത്.

കഴിഞ്ഞദിവസം നടന്ന ഉരുൾപൊട്ടലിൽ നിരവധി നാശ നഷ്ടങ്ങളാണ് വയനാട് ജില്ലയിൽ സംഭവിച്ചത്. തൽഫലമായി ദുരന്തത്തിൽ പെട്ടവർക്ക് ആശ്വാസമാകാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ സി.പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ദുരന്ത നിവാരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണ പദാർത്ഥങ്ങൾ, ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, ആവശ്യമായ പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.

വയനാടിനെ നടുക്കിയ ഈ വലിയ ദുരന്തം നമുക്ക് ഏറെ ദുഃഖകരമായ ഒന്നാണ്. എത്ര വലിയ ദുരന്തമായാലും വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചു നൽകുമെന്നും കെയർ ആൻഡ് ഷെയർ അറിയിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ കരുതലായി മാറണമെന്നും അതോടൊപ്പം കൂട്ടിച്ചേർത്തു. വയനാടിന്റെ ഈ അവസ്ഥയെ ഏതു വിധേനയും കരകയറ്റണമെന്നും അതിനായി നമ്മൾ ഒത്തുചേർന്നു പ്രവർത്തിക്കുമെന്നും സിപി ട്രസ്റ്റ് ചെയർമാൻ സിപി സാലി അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments