Sunday, November 24, 2024
Homeകേരളംവളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുവഴി കൊണ്ടുവരാം

വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുവഴി കൊണ്ടുവരാം

എല്ലാ ജീവ ജാലങ്ങളെയും സ്നേഹിക്കുക എന്ന് ഭാരതീയ പാരമ്പര്യം നിലനിർത്തിക്കൊണ്ടുള്ള ഒരു സംരംഭമാണ് ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സേവന കേന്ദ്രം എന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. “ജീവിതം സുഗമമാക്കുക” എന്നതിലേക്കുള്ള തുടർ ചുവടുവയ്പ്പാണ് ഈ സംരംഭം എന്നും മന്ത്രി പറഞ്ഞു .വിദേശത്ത് നിന്ന് വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ ഇറക്കുമതി ചെയ്യുന്നതിനുള്ള ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കറ്റ് സേവനങ്ങൾ (എക്യുസിഎസ്) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സൗകര്യം സമൂഹത്തിനും മൃഗങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. വളർത്തുമൃഗങ്ങൾക്ക് ചില രോഗങ്ങൾ പിടിപെടുന്നതിനാൽ ക്വാറൻ്റൈൻ സൗകര്യങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.കൊച്ചി വിമാനത്താവളത്തിൽ എ.ക്യു.സി.എസ് ഓഫീസിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൻ്റെ പരിസരത്ത് ആനിമൽ ക്വാറൻ്റൈൻ സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്,കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിലെ മൃഗസംരക്ഷണ, ക്ഷീര വകുപ്പ് അഡീഷണൽ സെക്രട്ടറി വർഷ ജോഷി ഐഎഎസ്‌ , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി കരാർ ഒപ്പിട്ടു.

വളർത്തുമൃഗങ്ങളുള്ള യാത്രക്കാർക്ക് സൗകര്യമൊരുക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ ഈ തീരുമാനം ,അവരുടെ ദീർഘകാല ആവശ്യം പൂർത്തീകരിച്ചതായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ (ട്രേഡ്) ഡോ.ഗഗൻ ഗർഗ്, ചെന്നൈയിലെ അനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് ജോയിൻ്റ് കമ്മീഷണർ ഡോ. ഡി.ബിശ്വാസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

നിലവിൽ വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർ പോർട്ടുകളിൽ സ്ഥിതി ചെയ്യുന്ന ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനിൽകൂടെ മാത്രമേ കൊണ്ടുവരാൻ അനുമതിയുള്ളു.

കന്നുകാലികളില്കൂടെയും അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്തു രോഗവ്യാപ്തി തടയുന്നതിനുവേണ്ടി 1898-ലെ ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം, 2001-ലെ ഭേദഗതി നിയമം എന്നിവ പ്രകാരം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയമാണ് അവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments