Wednesday, November 20, 2024
Homeകേരളംതൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു വിചാരണ നേരിടണം: സുപ്രീകോടതി

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു വിചാരണ നേരിടണം: സുപ്രീകോടതി

ആന്റണി രാജു ഇന്ന് മുതല്‍ ഒരു വര്‍ഷത്തിനകത്ത് വിചാരണ പൂര്‍ത്തിയാകണം എന്നാണ് നിര്‍ദേശം. ഹൈക്കോടതി നടപടികളില്‍ തെറ്റില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

തൊണ്ടിമുതല്‍ കേസിലെ പുനരന്വേഷണത്തിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ പ്രതികള്‍ അടുത്തമാസം 20നോ അല്ലെങ്കില്‍ അടുത്ത കോടതി പ്രവര്‍ത്തി ദിനത്തിലോ ഹാജരാക്കണം.

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി പോലീസ് ആകാം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.

തിരുവനന്തപുരം ജെഎഫ്എംസി -രണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും, തൊണ്ടി ക്ലര്‍ക്കായ ജോസും ചേര്‍ന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്.

ലഹരിമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയില്‍ നിന്ന് മാറ്റിയെന്നതാണ് കേസ്. ആന്റണി രാജു, ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments