Sunday, September 29, 2024
Homeകേരളംതിരുവനന്തപുരത്ത് ക്രിമിനൽ കേസ് പ്രതി കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് ക്രിമിനൽ കേസ് പ്രതി കൊല്ലപ്പെട്ടു

തിരുവനന്തപുരം :- തിരുവനന്തപുരത്ത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ബീമാപള്ളി സ്വദേശി ഷിബിലി ആണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിൽപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു.

ഷിബിലിയുടെ സുഹൃത്തുക്കളായ ഇനാസ്, ഇ‌നാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കൊലപാതകം നടത്തിയെന്ന് പോലീസ് പറഞ്ഞു. ക്രിമിനൽ കേസ് പ്രതിയാണ് കൊല്ലപ്പെട്ട ഷിബിലി.

ഇന്നലെ രാത്രി ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തർക്കത്തിന് ശേഷം പിരിഞ്ഞു പോയ ഇവർ 12 മണിയോടെ തിരിച്ചെത്തി ഷിബിലിയെ ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ ആയുധം കൊണ്ടുള്ള മുറിവില്ലെന്നും ചവിട്ടിയോ അടിച്ചോ കൊന്നതാകാമെന്നാണ് പൊലീസ് നിഗമനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments