Friday, January 10, 2025
Homeകേരളംതിരൂരിൽ എടിഎം കൗണ്ടറിലുള്ള പാസ്ബുക്ക് പ്രിൻറിങ് മെഷീനും സി.ഡി.എമ്മും തകർത്ത യുവാവ് അറസ്റ്റിൽ

തിരൂരിൽ എടിഎം കൗണ്ടറിലുള്ള പാസ്ബുക്ക് പ്രിൻറിങ് മെഷീനും സി.ഡി.എമ്മും തകർത്ത യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ എടിഎം മെഷീനെന്ന ധാരണയിൽ  പാസ്ബുക്ക് പ്രിൻറിങ് മെഷീനും സി.ഡി.എമ്മും തകർത്ത യുവാവ് അറസ്റ്റിൽ. മോഷണത്തിനായി പാസ്ബുക്ക് പ്രിൻറിങ് മെഷീനും സി.ഡി.എമ്മും തകർത്ത യു.പി സ്വദേശിയായ ജിതേന്ദ്ര ബിന്ദ്  (33) ണ് പിടിയിലായത്. തിരൂർ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടു ചേർന്നുള്ള എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ടറിൽ ഞായറാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നത്. പുത്തനത്താണിയിൽ താമസിക്കുന്ന ഇയാൾ എടിഎം കൗണ്ടറിൽ കയറി യന്ത്രംപൊളിച്ച് പണം കൈക്കലാക്കാനാണ് ശ്രമിച്ചത്.

പാസ്ബുക്ക് പ്രിൻറിങ് മെഷീൻ, സി.ഡി.എം എന്നിവ കുത്തിത്തുറന്നു. പണം കൈക്കലാക്കാനാക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇവിടെനിന്നു കടന്നു. ബാങ്കിന്റെ കെട്ടിടത്തിനകത്തായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ബാങ്ക് അധികൃതർ പൊലീസിനെ ഉടൻ വിവരം അറിയിച്ചു.

എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തിരൂർ ബസ് സ്റ്റാൻഡിൽവെച്ച് മണിക്കൂറുകൾക്കകമാണ് പ്രതിയെ പിടികൂടിയത്.മോഷണശ്രമത്തിനും ഒരുലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയതിനും ബാങ്ക് മാനേജരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിർദേശാനുസരണം ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ആർ.പി. സുജിത്ത്, സീനിയർ സി.പി.ഒ. വി.പി. രതീഷ്, സി.പി.ഒ.മാരായ ദിൽജിത്ത്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കവർച്ചാ ശ്രമം നടന്ന എ.ടി.എം. കൗണ്ടറുകൾ മലപ്പുറത്തുനിന്നെത്തിയ ഫൊറൻസിക് വിദഗ്ധൻ പി. നൂറുദ്ദീൻ തുടങ്ങിയവർ പരിശോധിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ തിരൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments