Sunday, December 22, 2024
Homeകേരളംതലസ്ഥാനത്തു കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകൾ ഇന്ന് മുതൽ ആരംഭിക്കും

തലസ്ഥാനത്തു കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകൾ ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്കൂളുകൾക്ക് ഇന്ന് തുടക്കം. കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളിന്‍റെയും സോളാര്‍ പവര്‍ പാനലിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പുതിയ സംരംഭമായ ഡ്രൈവിംഗ് സ്കൂളുകള്‍ വിവിധ ഡിപ്പോകളില്‍ ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസി സ്കൂളുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനം ഈ ഡ്രൈവിങ് സ്‌കൂളുകൾക്കായി ഉപയോഗപ്പെടുത്തും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിങ് പരിശീലനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സ്‌കൂളുകളിൽ കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങളും പിന്നീട് പരിഗണിക്കും.

ആദ്യഘട്ടത്തിൽ 23 കേന്ദ്രങ്ങളിലായിരിക്കും കെഎസ്ആര്‍ടിസിയുടെ കീഴിൽ ഡ്രൈവിംഗ്സ് സ്കൂൾ തുടങ്ങുന്നത്. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം നൽകുകയാണ് ലക്ഷ്യം. തിരുവനന്തപുരം ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments