സംസ്ഥാനത്തു റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സ്വർണ വിലയിൽ ഇടിവ് തുടരുന്നു. സ്വർണ്ണം പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,640 രൂപയും ഒരു ഗ്രാമിന് 7,080 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 വരെ നൽകേണ്ടി വരും. നവംബർ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ മുത്തമിട്ടാണ് സ്വർണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബർ ഒന്നിന് സ്വർണ്ണവില.
ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ ഇന്ന് വീണ്ടും സ്വർണ്ണവില വർദ്ധിച്ചിരിക്കുകയാണ്.