നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023- 2024 വർഷത്തെ മഹാകവി പി കുഞ്ഞിരാമൻ നായർ പുരസ്ക്കാരത്തിന് സൂര്യകവി ഡോ: ജയദേവൻ അർഹനായി.
കഴിഞ്ഞ ഒൻപത് വർഷത്തിലധികമായി മുടങ്ങാതെ എല്ലാ ദിവസവും പ്രഭാതത്തിനു മുമ്പ് തനത് മലയാള കവിതാ രചനാരീതിയിൽ വൃത്തവും പ്രാസവും ആലാപനഭംഗിയിലും സൂര്യദേവനെക്കുറിച്ച് 20 വരിയിൽ കുറയാത്ത കവിതയെഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു വരുന്നു.
2022 ൽ 1001 സൂര്യ കവിതകളുടെ സമാഹാരം (അരുണാമൃതം പേജ് 1024) ഗോവാ ഗവർണ്ണർ ബഹു: ഡോ: PS ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. ഈ പുസ്തകം സൂര്യനെക്കുറിച്ചുള്ള ലോകത്തെ ആദ്യത്തെ വലിയ കവിതാ സമാഹാരമായി വിലയിരുത്തിയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, വിവിധ മേഖലയിൽ കഴിവു തെളിയിച്ചവർക്ക് മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ നല്കുന്ന അവാർഡുകളിൽ ഒന്നായി
സൂര്യനെക്കുറിച്ച് മൂവായിരത്തിലധികം കവിതകളെഴുതി ലോകറെക്കോഡ് അടക്കം ഒട്ടേറെ ദേശീയ അവാർഡുകൾ നേടിയ സൂര്യകവി എന്ന് അറിയപ്പെടുന്ന ചെങ്ങന്നൂർ വെൺമണി സ്വദേശിയായ ഡോ: ജയദേവനെ മഹാകവി പി കുഞ്ഞിരാമൻ നായർ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്.
2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വെച്ചു നടക്കുന്ന ട്രസ്റ്റിൻ്റെ വാർഷിക ആഘോഷ പരിപാടിയിൽ നിരവധി കലാസാഹിത്യ പ്രതിഭകളുടെ സാന്നിദ്ധ്യത്തിൽ പുരസ്ക്കാരം സമ്മാനിക്കും.