Thursday, September 19, 2024
Homeകേരളംസ്നേഹപ്പൂക്കളം

സ്നേഹപ്പൂക്കളം

കോട്ടയ്ക്കൽ.:- അകാലത്തിൽ വിടപറഞ്ഞ സഹപ്രവർത്തകനു സ്നേഹപ്പൂക്കളം തീർത്തു സ്മരണാഞ്ജലി അർപ്പിച്ചു ആര്യവൈദ്യശാലാ പ്രസിദ്ധീകരണ വിഭാഗം. മാസങ്ങൾക്കുമുൻപ് മരിച്ച ഡോ.ടി.ജി.രാജേഷിനാണ് പതിനൊന്നോളം പേർ ചേർന്നു ആദരമർപ്പിച്ചത്. ഡോ.രാജേഷ്
എല്ലാവർഷവും ഓണാഘോഷത്തിൽ സജീവമായി പങ്കെടുക്കാറുണ്ട്.

സൗഹൃദങ്ങൾക്കു ഏറെ വില കൽപിച്ചിരുന്ന അദ്ദേഹം കഥകളി, വാദ്യോപകരണങ്ങൾ എന്നിവയിലും കഴിവുതെളിയിച്ചു. നാൽപ്പത്തിയാറാം വയസ്സിലാണു അപ്രത്രീക്ഷിതമായ മരണമുണ്ടായത്. ഇത്തവണത്തെ ഓണത്തിനു ആഘോഷമില്ലാതെ അദ്ദേഹത്തിന്റെ പേരിൽ പൂക്കളം തീർത്തു സ്മരണ പുതുക്കാൻ സഹപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ആര്യവൈദ്യശാലാ എക്സിക്യുട്ടീവ്സ് ക്ലബ് നടത്തിയ മത്സരത്തിൽ പൂക്കളം സമ്മാനം നേടുകയും ചെയ്തു.

പ്രസിദ്ധീകരണ വിഭാഗം ചീഫ് എഡിറ്റർ ഡോ.കെ.മുരളി, ചീഫ് സബ് എഡിറ്റർ ഡോ.കെ.ദേവീകൃഷ്ണൻ, എക്സിക്യുട്ടീവ് എഡിറ്റർ ഡോ.രഘുനാഥൻ നമ്പീശൻ, ഡപ്യൂട്ടി മാനേജർ ജി.വിനോദ്, ജീവനക്കാരൻ ജിതിൻ കോട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments