Thursday, January 9, 2025
Homeകേരളംസൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം, തൃക്കരിവ, നടുവിലഞ്ചേരി, കാഞ്ഞാവെളി സ്വദേശി മംഗലത്ത്​ വീട്ടിൽ അനൂപ്​ മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ്​ അൽ ഖോബാറിന്​ സമീപം തുഖ്​ബയിലുള്ള ഫ്ലാറ്റിൽ ബുധനാഴ്​ച വൈകിട്ട്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഏക മകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപി​ന്‍റെ  നിലവിളികേട്ട്​ അയൽക്കാരാണ്​ വിവരം പൊലീസിൽ അറിയിച്ചത്​.

കുടുംബവഴക്കാണ്​ മരണകാരണമെന്നാണ്​ അറിയുന്നത്​. പൊലീസെത്തി വാതിൽ പൊളിച്ചാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. രമ്യ കട്ടിലിൽ മരിച്ച നിലയിലും അനൂപ്​ മോഹൻ അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. തുഖ്​ബ സനാഇയയിൽ ഡെൻറിങ്​​, പെയിൻറിങ്​ വർക്​ ഷോപ്​ നടത്തുകയായിരുന്ന അനൂപ്​ വർഷങ്ങളായി ഇവിടെ കുടുംബവുമായി താമസിക്കുകയായിരുന്നു. പൊലീസ്​ ചോദിച്ചപ്പോൾ​ അമ്മ രണ്ട്​​ മൂന്ന്​ ദിവസമായി കട്ടിലിൽ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ്​ കുട്ടി പറഞ്ഞത്​. കട്ടിലിൽ കിടന്ന ത​ന്‍റെ മുഖത്ത്​ തലയണ അമർത്തി അച്​ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ വിട്ടിട്ട്​ ​പോവുകയായിരുന്നെന്നും കുട്ടി പറയുന്നു.

കുട്ടിയുടെ മൊഴിയനുസരിച്ച്​ രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ്​ പൊലീസ്​ നിഗമനം. പോസ്​റ്റുമോർട്ടത്തിന്​ ശേഷമേ മരണകാരണം വ്യക്തമാകൂ. ലോകകേരള സഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ്​ വക്കത്തെ വിളിച്ചുവരുത്തിയ പൊലീസ്​ അരാധ്യയെ അദ്ദേഹത്തെ ഏൽപിച്ചു. അൽ ഖോബാറിലുള്ള ഒരു മലയാളി കുടുംബത്തി​ന്റെ സംരക്ഷണയിലാണ്​ ഇപ്പോൾ കുട്ടിയുള്ളതെന്ന്​​ നാസ്​ പറഞ്ഞു. അനന്തര നടപടികൾക്ക്​ ശേഷം മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments