Thursday, December 26, 2024
Homeകേരളംസംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഉടൻ വർധനവ് ഉണ്ടായിരിക്കില്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഉടൻ വർധനവ് ഉണ്ടായിരിക്കില്ല

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഉടൻ വർധനവ് ഉണ്ടായിരിക്കില്ല. കാലാവധി സർക്കാർ നീട്ടി ഉത്തരവ് ഉറക്കി. ഉപതെരഞ്ഞെടുപ്പ് പാലക്കാടും, ചേലക്കരയിലും നടക്കുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കും ഇത്തരത്തിലൊരു തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്.

നിരക്കിന്റെ ഇളവ് നവംബര്‍ 30 വരെ നീട്ടി. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ഈമാസം 31ന് ആണ് നിരക്കിന്റെ കാലാവധി തീരാൻ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരുമാസം കൂടി നീട്ടിയിരിക്കുന്നത്.

2024-25 വര്‍ഷത്തെ പുതുക്കിയ നിരക്ക് ഈ മാസം അവസാനം അതായത് നാളെ മുതൽ ആരംഭിക്കേണ്ടതാണ്. നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. വൈദ്യുതി നിരക്ക് ഇപ്പോൾ വർധിപ്പിക്കുന്ന സർക്കാറിന് തിരിച്ചടിയാകുമെന്നത് മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കും ഒരുമാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 34 പൈസ വര്‍ധിപ്പിക്കണമെന്നാണ് ബോർഡ് നിർദേശം നൽകിയിരുന്നുത്. 2025 ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാന്‍ അനുവദിക്കണം എന്ന ആവശ്യവും ബോർഡ് മുന്നോട്ടുവെച്ചിരുന്നത്.

വൈദ്യുതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ആണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് തൊട്ടിയാർ ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

പൊതുമേഖലയിൽ സംസ്ഥാനത്തെ 43 മത് ജലവൈദ്യുതപദ്ധതിയാണ് ഇത്. 2040 ഓടെ കേരളം സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാകും, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി അടുത്തമാസം പ്രവർത്തനക്ഷമമാകും എന്നും മുഖമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യതിമേഖലയിൽ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സർക്കാർ ലക്‌ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുതപദ്ധതി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ഓടെ കേരളത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ കേരളത്തിന് പ്രതിദിനം ഏകദേശം 4,500 മുതല്‍ 5,000 മെഗാ വാട്ട് വൈദ്യുതി ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്, ആവശ്യകത 5,700 മെഗാവാട്ടിനു മുകളില്‍ പോയി. അഭ്യന്തര ഉൽപാദനത്തെ മാത്രം ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്.

തൊട്ടിയാർ പദ്ധതിക്കുപുറമെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 48.55 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും പുതുതായി നടപ്പാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030 ഓടുകൂടി സ്ഥാപിത ശേഷി 10,000 മെഗാവാട്ട് ആയി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments