സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും അനക്കമില്ലാതെ സ്വര്‍ണവില. പവന് 53,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,670 രൂപയും 18 കാരറ്റിന് 5,530 രൂപയുമാണ്. തിങ്കളാഴ്ച് മുതല്‍ ഈ വിലയാണ് കേരളത്തില്‍.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
രാജ്യാന്തര വിലയിൽ കുതിപ്പോ കിതപ്പോ ഇല്ലാതെ തുടരുന്നതാണ് കേരളത്തിലെ വിലയെയും മാറ്റമില്ലാതെ നിലനിർത്തുന്നത്. ഇന്നലെ ഒരുവേള ഔൺസിന് 2,487 ഡോളർ വരെ താഴ്ന്ന വില 2,496 ഡോളർ വരെ കയറിയെങ്കിലും നിവവിൽ വ്യാപാരം നടക്കുന്നത് 2,494 ഡോളറിലാണ്.
കേരളത്തില്‍ വിവാഹ സീസണിന് തുടക്കമായതിനാല്‍ ആഭരണവില്പന കുതിക്കുകയാണ്. മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ ഉള്‍പ്പെടെ നിരക്ക് കുറഞ്ഞത് പ്രയോജനപ്പെടുത്തുന്നു. പഴയ സ്വര്‍ണം മാറ്റിവാങ്ങുന്നവരുടെ എണ്ണവും കൂടിയുണ്ട്.