സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വർണ്ണവില. ഒറ്റയടിക്ക് പവന് 280 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 53,560 രൂപ നൽകണം. ഗ്രാമിന് 35 രൂപ വർധിച്ചു ,നിലവിൽ 6695 രൂപയാണ് ഒരു ഗ്രാമിന്റെ വില ഈമാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത് ആഗസ്റ്റ് 21 നാണ് 53,680 രൂപ.കുറഞ്ഞ നിരക്ക് ആഗസ്റ്റ് 7 ,8 തീയതികളിലാണ് 50,800 രൂപ ആയിരുന്നു.
സ്വർണ്ണവില സ്ഥിരതയില്ലാത്ത ഉയരുന്ന സാഹചര്യത്തിൽ ഇത് വിപണിയെ ഏത് രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. സ്വർണപ്രേമികൾക്ക് ഇതൊരു തിരിച്ചടിയാവും.ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. എന്നാൽ പിന്നീട് 50,000 രൂപയിലേക്ക് സ്വർണ്ണവില ഇടിച്ചിറങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും കുതിച്ചുയരുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.
ജൂലൈ 17 നായിരുന്നു ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇതിനുമുമ്പ് സ്വർണ്ണവില എത്തിയത്. 55,000 രൂപ. സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.