തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസത്തിനിടെ മാത്രം പവന് വർധിച്ചത് 2320 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന് ഇന്ന് 57,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7225 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7880 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 57,160 രൂപയായിരുന്നു.
55,480ത്തിലേക്ക് താഴ്ന്ന സ്വർണവില നവംബർ 18 മുതലാണ് മുകളിലേക്ക് കയറിത്തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു.
നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. പവന് 55,480 രൂപയും വേണം.
ഒക്ടോബർ മാസം അവസാനത്തോടെ 60,000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലായിരുന്നു ഉപഭോക്താക്കൾ. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും കുതിപ്പ് തുടരുന്നത്.ഒക്ടോബർ മാസം അവസാനത്തോടെ 60,000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലായിരുന്നു ഉപഭോക്താക്കൾ. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും കുതിപ്പ് തുടരുന്നത്.