സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് 320 രൂപ വർധിച്ച് സ്വർണവില ചരിത്രത്തിൽ ആദ്യമായി 58000 കടന്നു.ഒരു പവൻ സ്വർണത്തിന് ഇന്ന് 58,240 രൂപയും ഒരു ഗ്രാമിന് 7,280 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
ഒക്ടോബർ മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്ന സ്വർണ്ണ വിലയാണ് ഓക്ടോബർ പകുതിയായപ്പോഴോക്കും 58,000 കടന്ന് കുതിച്ചു പൊങ്ങുന്നത്.
ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയരുന്നത്. ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും.
രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 8000 രൂപയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ: ഒക്ടോബർ 1- 56,400, ഒക്ടോബർ 2- 56,800, ഒക്ടോബർ 3- 56,880, ഒക്ടോബർ 4- 56,960, ഒക്ടോബർ 5- 56,960, ഒക്ടോബർ 6- 56,960, ഒക്ടോബർ 7- 56,800, ഒക്ടോബർ 8- 56,800, ഒക്ടോബർ 9- 56,240, ഒക്ടോബർ 10- 56,200, ഒക്ടോബർ 11- 56,760, ഒക്ടോബർ 12- 56,960, ഒക്ടോബർ 13- 56,960, ഒക്ടോബർ 14- 56,960, ഒക്ടോബർ 15- 56,760, ഒക്ടോബർ 16- 57,120, ഒക്ടോബർ 17- 57,280, ഒക്ടോബർ 18- 57,920, ഒക്ടോബർ 19- 58,240.