Sunday, January 5, 2025
Homeകേരളംസംസ്ഥാന സ്കൂൾ കായികമേളയിലും കലോത്സവങ്ങളിലും വിദ്യാർത്ഥികളെ ഉപയോഗിച്ച് പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് ഈ വർഷം മുതൽ വിലക്ക്...

സംസ്ഥാന സ്കൂൾ കായികമേളയിലും കലോത്സവങ്ങളിലും വിദ്യാർത്ഥികളെ ഉപയോഗിച്ച് പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് ഈ വർഷം മുതൽ വിലക്ക് ഏർപ്പെടുത്താൻ സർക്കാർ ഉത്തരവിറക്കി

കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് പ്രതിഷേധമുയർത്തിയ ചടങ്ങ് അലങ്കോലപ്പെടുത്തിയതിന് മലപ്പുറം ജില്ലയിലെ തിരുനാവായ നാവാ മുകുന്ദ ഹയർ സെക്കൻഡറി സ്കൂളിനെയും എറണാകുളം കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിനെയും2025-26 വർഷത്തെ സ്കൂൾ കായികമേളയിൽ നിന്ന് വിലക്കിയതായും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു.

2024 നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിലായിരുന്നു സംസ്ഥാന സ്കൂൾ കായികമേള നടന്നത്. കൊച്ചി’24 എന്നപേരിൽ നടത്തിയ സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു.

ഈ കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് സ്കൂളുകളെയും അടുത്തവർഷത്തെ കായിക മേളയിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. രണ്ടു സ്കൂളുകൾക്കും അടുത്ത വർഷത്തെ കായികമേളയിൽ പങ്കെടുക്കാൻ കഴിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments