Wednesday, December 25, 2024
Homeകേരളംപ്രവാസികളായ മലയാളികൾ ഏറ്റവും അധികം പണം അയക്കുന്ന ജില്ല കൊല്ലം: മലപ്പുറം രണ്ടാം സ്ഥാനത്തും: ഏറ്റവും...

പ്രവാസികളായ മലയാളികൾ ഏറ്റവും അധികം പണം അയക്കുന്ന ജില്ല കൊല്ലം: മലപ്പുറം രണ്ടാം സ്ഥാനത്തും: ഏറ്റവും പിന്നിൽ ഇടുക്കിയുമാണ്

കൊച്ചി: ദുബായിൽ പോയ പണം സമ്പാദിക്കാം, അതുവഴി ജീവിതം ഒന്നു കരക്കെത്തിക്കാം എന്ന ചിന്തയിൽ ആണ് പലരും നാട്ടിൽ നിന്നും പോകുന്നത്. കേരളത്തിലെ മലബാർ മേഖലയിൽ നിന്നും ആണ് നിരവധി പേർ ഉത്തരത്തിൽ പോയിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും നിരവധി പേർ ഇത്തരത്തിൽ ജോലി തോടി ഗൾഫ് നാടുകളിലേക്ക് പോയി. തെക്കൻ കേരളത്തേയും വടക്കൻ കേരളത്തേയും അപേക്ഷിച്ച് പ്രവാസികളുടെ എണ്ണം കൂടുതൽ വടക്കൻ കേരളത്തിലാണ്. മലപ്പുറം,കാസർഗോഡ്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നും നിരവധി പേർ ആണ് ഇപ്പോഴും ഗൾഫിൽ ജോലി ചെയ്യുന്നത്.

കുടംബത്തിന്റെ സുരക്ഷ മുന്നിൽ കണ്ടുകൊണ്ട് ഗൾഫിലേക്ക് പോകുമ്പോൾ നാട്ടിലേക്ക് ആവശ്യത്തിനുള്ള പണം അവർ അയക്കും. ഇങ്ങനെ നാട്ടിലേക്ക് പണം അയക്കുന്നതിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മലബാർ മേഖല തന്നെയാണ്. എന്നാൽ കഴിഞ്ഞ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മലപ്പുറം ജില്ലക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെട്ടു.

നാട്ടിലേക്ക് ഏറ്റവും കൂടുതൽ പണം അയക്കുന്ന ആ ജില്ല കൊല്ലം ആണ്.തെക്കൻ ജില്ലയായ കൊല്ലത്ത് നിന്നും നിരവധി പ്രവാസികൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നുണ്ട്. വാർത്ത കേട്ട പലരും ഇത് ചിലപ്പോൾ സത്യമായിരിക്കും എന്ന് പറയുന്നു. കൊല്ലത്ത് നിന്നും നിരവധി പ്രവാസികൾ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.ഇന്റർനാഷണൽ‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡെവലപ്പ്മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ് ഇരുദയരാജനാണ് പഠനം നടത്തിയത്. റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് 17. 8 ശതമാനം പ്രവാസി പണവും ഗൾഫ് രാജ്യത്ത് നിന്നും പോകുന്നത് കൊല്ലം ജില്ലയിലേക്ക് ആണ്.

മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയപ്പോൽ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നിൽ.കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിലേക്ക് ഗൾഫ് നാടുകളിൽ നിന്നും എത്തിയത് 2,16,893 കോടി രൂപയാണ് . കൊവിഡ് ലോകം മുഴുവൻ ബാധിച്ചപ്പോൾ വിദേശത്ത് നിന്നും വരുന്ന പണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2018 ൽ 85,092 കോടി രൂപയാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയ പണം. അഞ്ച് വർഷങ്ങൾക്ക് ശേഷം കണക്ക് പരിശോധിക്കുമ്പോൾ ഇതിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments